Connect with us
48 birthday
top banner (1)

Featured

ഇസ്രായേലിന് അടിയന്തര സൈനിക സഹായ പാക്കേജുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

Avatar

Published

on

വാഷിംഗ്ടൺ: പലസ്തീനുമായുള്ള യുദ്ധത്തിന് പിന്നാലെ ഇസ്രായേലിന് വന്‍ സഹായവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അടിയന്തര സൈനിക സഹായ പാക്കേജായി എട്ട് ബില്യണ്‍ യുഎസ് ഡോളറാണ് ബൈഡന്‍ പ്രഖ്യാപിച്ചത്ഇസ്രായേലില്‍ ദേശീയ അവധി ദിനമായതിനാല്‍ ഹമാസിന്റെ ആക്രണം സൈന്യത്തെ അടക്കം അമ്പരപ്പിച്ചു.

ഹമാസിന്റെ ആക്രമണത്തിൽ 40 ലേറെ പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേൽ യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പാലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

Advertisement
inner ad

ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമങ്ങൾ ഉണ്ടായത്. അയ്യായിരം റോക്കറ്റുകളാണ് ഇസ്രായേലി സുപ്രധാന നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്. ആക്രമണത്തിൽ 40 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്. യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സംഘം തെരുവിൽ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്.
പുലർച്ചെ ആറു മണിക്ക് വെറും 20 മിനിറ്റിനുള്ളിൽ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് സായുധ സംഘം തൊടുത്തത്തത് അയ്യായിരം റോക്കറ്റുകൾ. പ്രധാന നഗരങ്ങൾ കത്തിയെരിഞ്ഞു. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം കണ്ണില്ലാത്ത ആക്രമണം നടത്തിയത്. സാധാരണക്കാരെ അടക്കം വെടിവെച്ചു വീഴ്ത്തി. സൈനികർ ഉൾപ്പെടെ നിരവധിപ്പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. സൈനിക വാഹനങ്ങൾ അടക്കം ഹമാസ് സംഘം പിടിച്ചെടുത്തു. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിൽ എല്ലാം ജനങ്ങൾ വീടുകളിലും ബങ്കറുകളിലുമായി കഴിയുകയാണ്. പിന്നാലെ അടിയന്തിര ഉന്നത തല യോഗം ചേർന്ന ഇസ്രയേൽ സൈന്യം ഹമാസുമായി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Featured

വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കലാമണ്ഡലം; ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി

Published

on

തൃശ്ശൂർ: വർഷങ്ങളായുള്ള വെജിറ്റേറിയൻ ശീലം അവസാനിപ്പിച്ച് കേരള കലാമണ്ഡലം. ആദ്യമായി കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർത്ഥികളുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു പരിഷ്കാരത്തിന് ഒരുങ്ങിയത്.

കലാമണ്ഡലം സ്ഥാപിക്കപ്പെട്ട 1930 മുതൽ വെജിറ്റേറിയൻ ഭക്ഷണക്രമമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കാലാനുസൃതമായി കലാമണ്ഡലത്തിലും മാറ്റം വരണം എന്നത് വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇതാണ് ചിക്കൻ ബിരിയാണി വിളമ്പിയതോടെ യാഥാർത്ഥ്യമായത്. ചില ആളുകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാ ബുധനാഴ്ച തോറും മാംസാഹാരം നൽകാനാണ് തീരുമാനം. വിദ്യാർത്ഥികൾ പുറത്തുനിന്നും മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ബസിനുള്ളിൽ മാംസാഹാരം ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു

Advertisement
inner ad
Continue Reading

Featured

ജനങ്ങളുടെ മനസ്സിൽ വിഴിഞ്ഞം ഉമ്മൻചാണ്ടിയുടേതാണ്: ചാണ്ടി ഉമ്മൻ

Published

on

തിരുവനന്തപുരം: ജനങ്ങളുടെ മനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ പേരിലാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് ആഗ്രഹം ഇല്ലായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം ദുഃഖപുത്രിയാണെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മ. നിരവധി ആരോപണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്നും അതിനുവേണ്ടി ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിൽ ആയിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം.

Advertisement
inner ad
Continue Reading

Featured