Connect with us
head

Global

അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിൽ; പ്രതിഷേധവുമായി ചൈന

മണികണ്ഠൻ കെ പേരലി

Published

on

തായ്പേയി: അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച്‌ ചൈന. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

തായ്‌വാനില്‍ ഇന്നലെ രാത്രി വിമാനമിറങ്ങിയ പെലോസിയും സംഘവും ഇന്ന് തായ്‌വാൻ പ്രസിഡന്‍റുമായി ചര്‍ച്ചകള്‍ നടത്തും. പാര്‍ലമെന്‍റ് സന്ദര്‍ശിച്ച്‌ ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയേക്കും. അതേ സമയം
തായ്‌വാൻ അതിര്‍ത്തിയില്‍ ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Advertisement
head

തായ്‌വാൻ വ്യോമപ്രതിരോധമേഖലയിലേക്ക് ഇന്നലെ 21 ചൈനീസ് യുദ്ധവിമാനങ്ങള്‍ കടന്നുകയറിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനയുടെ പ്രകോപനങ്ങളോട് യുദ്ധത്തിന്‍റെ ഭാഷയില്‍ പ്രതികരിക്കാനില്ലെന്നാണ് ഇന്നലെ പെന്‍റഗണ്‍ പ്രതിനിധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന അമേരിക്കന്‍ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ ആയ നാന്‍സി പെലോസി

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അദാനിയുടെ തട്ടിപ്പ്: രാജ്യ സഭയും ലോക്സഭയും നിർത്തിവച്ചു

Published

on

ന്യൂഡൽഹി: ഓഹരി വിപണിയിൽ അദാനി ​ഗ്രൂപ്പ് നടത്തിയ വൻ തട്ടിപ്പിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരകരിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു. അദാനി ഗ്രൂപ്പ് ഓഹരി പെരുപ്പിച്ച് കാണിച്ച് വിപണിയിൽ കൃത്രിമം കാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിസേർച്ചിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാർലമെന്റിന്റെ ഇരു സഭകളും ചേർന്നയുടൻ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ലോക് സഭ സ്പീക്കർ ഓം ബിർലയും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഇരുസഭകളും പിരിഞ്ഞു. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം കേന്ദ്രസർക്കാർ അദാനിയെ വഴിവിട്ട് സഹായിക്കുകയാണെന്ന് ആരോപിച്ചു. ജെപിസിയോ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻറെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Advertisement
head
Continue Reading

Featured

നിമിഷ പ്രിയയുടെ ജീവൻ തുലാസിൽ, ശിക്ഷ ന‌ടപ്പക്കണമെന്ന് ഇരയുടെ ബന്ധുക്കൾ

Published

on

കൊച്ചി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിൻറെ ബന്ധുക്കൾ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്.
യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിൻറെ കുടുംബം മാപ്പ് നൽകിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം. നിമിഷ പ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Continue Reading

Featured

ഭാരത് ജോഡോ പദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ ​ഗീതാകൃഷ്ണന് ഉജ്വല വരവേല്പ്

Published

on

കൊല്ലം: ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ആണ് യഥാർത്ഥ ഇന്ത്യയുടെ നേതാവെന്നും, ജനങ്ങളെ കേൾക്കുവാനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും കഴിവുള്ള നേതാവാണ് രാഹുൽ ഗാന്ധി എന്ന് ജനം തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് അഡ്വ ബിന്ദു കൃഷ്ണ. ഇതിന്റെ പ്രതിഫലനം എന്നോണം 2024 ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന മുന്നണി അധികാരത്തിൽ എത്തുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവുകയും ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടി. മോദി പലതുണ്ടുകളായി വിഭജിച്ച ഇന്ത്യയെ ഒന്നിപ്പിക്കുവാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്ന ഭാരത് യാത്രികനും കൊല്ലം സ്വദേശിയും, എഐസിസി പഞ്ചായത്തീരാജ് സെല്ലിന്റെ ദേശീയ സെക്രട്ടറിയുമായ ഡി ഗീതാകൃഷ്ണന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ രമണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷ്ണവേണി ജി ശർമ, വിഷ്ണു സുനിൽ പന്തളം, വടക്കേവിള ശശി, ജി ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, ചവറ ഹരീഷ് കുമാർ, എം എസ് സിദ്ദിഖ്, കുരീപ്പുഴ യഹിയ, എസ് എം ഷെരീഫ്, ബേബിച്ചൻ, ബിജു മതേതര, ബാബുമോൻ, ഗ്രേസി ജോ ബോയ്, ജോ ബോയ്, ഹബീബ് സേട്ട്, ഹസൈൻ പള്ളിമുക്ക്, കെ എം റഷീദ്, മോഹൻ ബോസ്, അഡ്വ സന്തോഷ്, ശിവപ്രസാദ്, പാലത്തറ രാജീവ്, സജീവ് പരിസവിള, അശോക് കുമാർ പി വി, അജിത് പ്രസാദ്, ടി കെ അൻസർ, അജി പള്ളിത്തോട്ടം, അബ്ദുൽ ഖാദർ, ബൈജു ആലുമൂട്ടിൽ, ആഷിക് പള്ളിത്തോട്ടം, ജസ്റ്റിൻ കണ്ടച്ചിറ, ഉളിയക്കോവിൽ ഉല്ലാസ്, ഒ ബി രാജേഷ്, ജഗന്നാഥൻ, സത്യാ ഉണ്ണികൃഷ്ണൻ, ദീപ ആൽബർട്ട്, ബ്രിജിത്, ഷീബ തമ്പി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured