അമേരിക്കയിൽ 5-11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; ഫൈസറിന് അംഗീകാരം

വാഷിംഗ്ടണ്‍: 5-11 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കു ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസ് അംഗീകാരം നല്‍കി. ഇതോടെ 2.8 കോടി കുട്ടികള്‍ക്കു വാക്‌സീന്‍ ലഭിക്കും. ഫൈസര്‍ ബയോണ്‍ടെക് നടത്തിയ പുതിയ പഠനത്തിലാണ് 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ കൊറോണ വൈറസിനെതിരായ വാക്സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടത്.

ചൈന, ചിലെ, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് അമേരിക്ക കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ഒരുങ്ങുന്നത്. മൂന്നാഴ്ച ഇടവേളയില്‍ രണ്ട് ഡോസാണു നല്‍കുക. 2,000 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ വാക്‌സീന്‍ പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തിയുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു.

Related posts

Leave a Comment