പശുക്കള്‍ക്ക് ആംബുലന്‍സ് സേവനവുമായി യോഗി സര്‍ക്കാര്‍

ഉത്തർപ്രദേശിൽ പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസുമായി സർക്കാർ. ഗുരുതര രോഗബാധയുള്ള പശുക്കൾക്കു വേണ്ടിയാണ് സേവനം ആരംഭിക്കുന്നതെന്ന് മൃഗക്ഷേമ – ഫിഷറീസ് വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

515 ആംബുലൻസുകൾ ഒരുക്കിയിട്ടുണ്ട്. ഡിസംബറോടെയാണ് പദ്ധതി നിലവിൽ വരിക. ഫോൺ ചെയ്ത് പതിനഞ്ച് മിനിറ്റിനകം ആംബുലൻസിനൊപ്പം ഒരു മൃഗഡോക്ടറും രണ്ടു സഹായികളും അടങ്ങുന്ന സംഘം സ്ഥലത്തെത്തും. പരാതിപരിഹാരത്തിനായി തലസ്ഥാനമായ ലക്‌നൗവിൽ കോൾസെന്റർ സ്ഥാപിക്കും.

Related posts

Leave a Comment