പഞ്ചാബ് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ച്‌ യുപി

അ​മൃ​ത്സ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്കു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഇ​ടി​ച്ചു​ക​യ​റി മ​രി​ച്ച ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ത്തെ കാ​ണാ​ൻ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച്‌ യു​പി പോ​ലീ​സ്.
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ ലാൻഡ് ചെയ്യാനും പ്രദേശം സന്ദർശിക്കാനും അനുമതി നൽകണമെന്ന് പഞ്ചാബ് സർക്കാർ യുപി അധികൃതരോട് ആവശ്യപ്പെട്ടു. നേരത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിങ് രൺധാവക്കും സംസ്ഥാനത്തേക്ക് കടക്കാൻ യുപി അധികൃതർ അനുമതി നിഷേധിച്ചിരുന്നു.

Related posts

Leave a Comment