Connect with us
head

Featured

ഒൻപതാം ദിവസവും കേടാകാതെ പാൽ; ഉറപ്പാണ് മായം

Veekshanam

Published

on

ആര്യങ്കാവിൽ പിടിച്ചെടുത്ത പാലിലെ മായം ; ക്ഷീര -,ഭക്ഷ്യ വകുപ്പുകൾ തമ്മിലടി

കൊല്ലം: ഒൻപതാം ദിവസവും കേടാകാതെ ഇരിക്കുന്ന പാലിൽ മായം ചേർത്തിട്ടുണ്ടെന്ന് ഉറപ്പായി. കഴിഞ്ഞ പതിനൊന്നിന് ആര്യങ്കാവിൽ പിടിച്ചെടുത്ത പാലിലാണ് ക്ഷീര വകുപ്പിൻ്റെ പരിശോധനയെ തുടർന്ന് മായം കണ്ടെത്തിയത്. ഹൈഡ്രജൻ പെറോക്‌സൈഡിൻ്റെ സാന്നിധ്യമായിരുന്നു കണ്ടെത്തിയത്. എന്നാൽ ക്ഷീരവകുപ്പിന് നടപടി എടുക്കാൻ സാധ്യതയില്ലാത്തിനാൽ ഭക്ഷ്യ വകുപ്പിന് വിടുകയും ചെയ്തു. പക്ഷേ ഭക്ഷ്യ വകുപ്പിൻ്റെ പരിശോധനയിൽ പാലിൽ മായം കലർന്നിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ.

Advertisement
head


ഫ്രിഡ്ജിൽ വച്ചാലും ഇല്ലെങ്കിലും പാൽ അധിക ദിവസം കേടാകാതെ ഇരിക്കില്ല എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ഒൻപത് ദിവസങ്ങൾ കഴിഞ്ഞിട്ടും ആര്യങ്കാവിൽ നിന്നും കൊണ്ട് വന്ന പാൽ അല്പം പോലും കേടായിട്ടില്ല.
ക്ഷീര വികസന വകുപ്പിന് ഇത് ആദ്യത്തെ അനുഭവമാണ് എന്ന് ക്ഷീര വകുപ്പ് ഡെപ്യട്ടി ഡയറക്ടർ വ്യക്തമാക്കി. 15,300 ലിറ്റർ പാലാണ് പിടികൂടിയത്.എന്നാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന താമസിച്ചാണ് നടന്നതെന്ന മന്ത്രി ചിഞ്ചു റാണിയുടെ ആരോപണം വീണാ ജോർജ് നിഷേധിച്ചു.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured