Connect with us
48 birthday
top banner (1)

Featured

അശാസ്ത്രീയവും അപ്രായോഗികവുമായ ബഫര്‍സോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം: പ്രിയങ്ക ഗാന്ധി

Avatar

Published

on

കേണിച്ചിറ /സുല്‍ത്താന്‍ ബത്തേരി: യാതൊരു ചര്‍ച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫര്‍സോണായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അശാസ്ത്രീയവും അപ്രായോഗികവുമായ ബഫര്‍സോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കേണിച്ചിറയില്‍ നടന്ന കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വയനാട്ടില്‍ മെച്ചപ്പെട്ട റോഡുകള്‍ ഉണ്ടാകേണ്ടതുണ്ട്. മെച്ചപ്പെട്ട ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങളും സംഭരണ കേന്ദ്രങ്ങളും ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അതുവഴി നല്ല വരുമാനം ലഭിക്കും. വന്യജീവി ആക്രമണങ്ങള്‍ മൂലം ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ കാലികളെ നഷ്ടപ്പെടുകയാണ്. കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ മുടക്കിയിട്ട് ആറ് മാസമായി.
വയനാടിന്റെ ആത്മാവ് ആദിവാസി സമൂഹമാണ്. എന്നാല്‍ അവരുടെ അവകാശങ്ങള്‍ ഓരോ ദിവസം കഴിയും തോറും കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുകയാണ്. ആദിവാസികളുടെ ഭൂമികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു നല്‍കി. മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് മാത്രമാണ് വയനാട്ടിലുള്ളത്. രാത്രി യാത്ര നിരോധനം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. മെഡിക്കല്‍ കോളേജിനും ആരോഗ്യ, വിദ്യാഭ്യാസം സംവിധാനങ്ങള്‍ക്കും വേണ്ടി വയനാട്ടുകാര്‍ യാചിക്കുന്ന അവസ്ഥ ഉണ്ടാകരുത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ അവഗണിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു. രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവും ഏറ്റവും ഉയരത്തിലെത്തി. വയനാട് ദുരന്തത്തില്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും മഹാദുരന്തത്തെ പോലും രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എം. പി. മാരായ ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍. എ. ടി. സിദ്ദിഖ് എം. എല്‍. എ. മാരായ ടി. സിദ്ദീഖ് എം.എല്‍.എ, ട്രഷറര്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, എം. എല്‍. എ. മാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍, കെ.കെ വിശ്വനാഥന്‍, ജോഷി കണ്ടത്തില്‍, വര്‍ഗീസ് മുരിയങ്കാവില്‍, ടി.പി രാജശേഖര്‍, മാടാക്കര അബ്ദുള്ള, മുഹമ്മദ് ബഷീര്‍, നാരായണന്‍ നായര്‍, ബീന ജോസ്, മിനി പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured

ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ 15ന് ഇന്ത്യയിലെത്തും

Published

on

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ അറിയിച്ചു. സെപ്റ്റംബറിൽ പ്രസിഡന്റായതിനു ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനായകയ്ക്കൊപ്പം ഉണ്ടാകും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഒക്ടോബർ ആദ്യം ശ്രീലങ്ക സന്ദർശിച്ചപ്പോൾ ദിസനായകെയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.

Continue Reading

Featured

തേക്കടി ബോട്ടപകടം: 15 വര്‍ഷത്തിനുശേഷം വിചാരണ നാളെ തുടങ്ങും

Published

on

തൊടുപുഴ: തേക്കടിയിൽ ബോട്ടപകടം നടന്ന് 15 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ നാളെ തുടങ്ങും. തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. 2009 സെപ്റ്റംബര്‍ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികള്‍ക്ക് ജീവഹാനി സംഭവിച്ചത്. സർക്കാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതാണ് കേസിൽ വിചാരണ ആരംഭിക്കാൻ വൈകിയത്. 2009-ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറും 2021-ല്‍ രാജിവെച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിൽ സർക്കാരിനെതിരെ തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പിന്നീട് 2022-ല്‍ അഡ്വ. ഇ എ റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

രണ്ട് കുറ്റപത്രങ്ങളാണ് 2019-ല്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അപകടത്തില്‍ നേരിട്ടുബന്ധമുള്ളവര്‍ക്ക് എതിരേയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ-ചാര്‍ജ്). ബോട്ട് ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ബോട്ട് നിര്‍മിച്ചയാള്‍, തകരാറുള്ള ബോട്ട് വാങ്ങിയ കെ.ടി.ഡി.സി. ഉദ്യോഗസ്ഥന്‍, ഫിറ്റ്നസില്ലാത്ത ബോട്ട് പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയാണ് രണ്ടാം കുറ്റപത്രം. കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് 256 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

Advertisement
inner ad
Continue Reading

Featured