‘ഉണ്ണിയുടെ വേര്‍പാട്’ -അഖിൽനാഥ്‌ ഐക്കര ; കവിത വായിക്കാം

എഴുത്ത്കാരനെ പരിചയപ്പെടാം

അഖിൽനാഥ്‌ ഐക്കര

എഴുത്തുകാരൻ, പൊതുപ്രവർത്തകൻ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കുമരംചിറ സ്വദേശി

ഉണ്ണിയുടെ വേര്‍പാട്

കൂട്ടാമായ് നില്‍ക്കുന്ന ..
ബാലരാം അവരുടെ –
അരികിലായ് എന്നുടെ..
ഉണ്ണിയുണ്ടോ….

ദൂരയാം ഒരുന്നാള്‍ യാത്ര..
ഞാന്‍ പോയപ്പോള്‍.
കൈവിട്ടുപോയതാം.
എന്‍ ഉണ്ണിയേ….

ആഘോഷനാളില്‍ ആരവംകൂടുന്ന..
ഉത്സവപറമ്പിലും..
ഞാനലഞ്ഞു…

നോക്കത്താ ദൂരത്ത് മിഴിയും തുറന്ന്.
ഞാന്‍ –
ഉണ്ണിയെ നോക്കിന്നു…

എന്‍ ഹൃദയത്തിൽ –
ഉണ്ണിയുടെ ഓര്‍മ്മകള്‍-..
പേറുമ്പോള്‍….
എന്‍ മിഴി രണ്ടിലും–
ദുഖഃത്തിന്‍ ജ്വാലയ…

പുലര്‍കാലെ ഞാന്‍..
ഏണീക്കുമ്പോള്‍….
എന്‍ പിന്നാലെ=
കുണിങ്ങി കുണിങ്ങി…

രോക്ഷത്തിന്‍ ദ്യഷ്ടിയാല്‍..
ഞാനൊന്നുനോക്കിയാല്‍.

ദുഖഃത്തിന്‍ ഭാവം മുഖത്ത്.
വരുത്തി…
അടുക്കളമൂലയില്‍
ചേര്‍ന്നിരിക്കുന്ന.
എന്‍ ഉണ്ണിയുടെ ഓര്‍മ്മകളേ…

ഉണ്ണിയുടെ കളിക്കോപ്പുകള്‍..
കൈകളിലേന്തി.
ദിനങ്ങള്‍ എണ്ണി…
ഞാന്‍ കളഞ്ഞു….

എന്‍ ഉണ്ണിയുടെ ഓര്‍മ്മകള്‍.
ചേക്കേറി നില്‍ക്കുമ്പോള്‍.
മാതൃ ഹൃദയം അഗ്നിയാല്‍
മാറുന്നു….

അവനുടെ കാലടി നാഥം–
ഉമ്മറപ്പടിയില്‍ …
കാതോര്‍ത്തു നിന്നു…

മാതൃ ഹൃദയം തേങ്ങീടും നേരം…
എന്‍ അരികിലായ് …
വന്നാരോ മന്ത്രിച്ചു…

നിന്നുടെ ഉണ്ണി ഇഹലോഘം…
വെടിഞ്ഞു…….

ഉണ്ണിയോടുള്ള സ്നേഹം..
മനതാരിൽ ഒതുക്കി ..
മരണത്തെ ക്ഷണിച്ചു ഞാന്‍..
ഏകയായ്…

[കൂട്ടയായ് നില്‍ക്കുന്ന].

Related posts

Leave a Comment