Connect with us
48 birthday
top banner (1)

Ernakulam

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞു: വി സി നിയമനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി

Avatar

Published

on


കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷകാലമായി കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളില്‍ വി.സി മാരെ നിയമിക്കാത്തതിനാല്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, അടിയന്തരമായി വി.സിമാരെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.

സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുവാനുള്ള അധികാരം സര്‍ക്കാരിനാണെന്നും, ചാന്‍സിലര്‍ക്ക് അല്ലെന്നുമുള്ള അഡ്വ.ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പി?െന്റ വാദം കോടതി റെക്കോര്‍ഡ് ചെയ്തു. എന്നാല്‍, സുപ്രീംകോടതി വിധിപ്രകാരം വിസിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്നും നിയമന അധികാരിയായ ചാന്‍സലറാണ് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി. ഹര്‍ജി തുടര്‍ വാദത്തിനായി ജനുവരി 11ന് മാറ്റിയിരിക്കുകയാണ്.

Advertisement
inner ad

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ. മേരി ജോര്‍ജ്ജാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പൊതു താല്‍പര്യഹര്‍ജ്ജിയായാണ് കേസ് ഹൈകോടതി പരിഗണിച്ചത്. കേരള, എംജി, കുസാറ്റ്, കണ്ണൂര്‍, കെ.റ്റി.യു, മലയാളം, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, നിയമ സര്‍വകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. കെറ്റിയു നിയമ പ്രകാരം ആറുമാസത്തില്‍ കൂടുതല്‍ താല്‍ക്കാലിക വി.സിക്ക് ചുമതല നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥ ഉള്ളപ്പോള്‍ കെ.ടി.യു വില്‍ ഒരു വര്‍ഷമായി താല്‍ക്കാലിക വിസി തുടരുകയാണ്. കേരളയിലും കെ.ടി.യുവിലും വി.സിമാരെ നിയമിക്കുവാനുള്ള നടപടി കൈക്കൊള്ളാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്ന?ു. എന്നാല്‍, ഇതേവരെയും മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ാേ
സര്‍വകലാശാല പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിക്കാന്‍ സര്‍വകലാശാലകള്‍ തയ്യാറാകാത്തതാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ വൈകുന്നത്. നിരവധി തവണ രാജ്ഭവന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് അയച്ച കത്തുകള്‍ അവഗണിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ യു.ജി.സി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനങ്ങള്‍ നടത്താന്‍ ചാന്‍സിലര്‍മാരായ ഗവര്‍ണര്‍ക്കും, ചീഫ് ജസ്റ്റിസിനും നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, കേരള സര്‍ക്കാര്‍, യു.ജി.സി,എ. ഐ.സി. ടി.ഇ, ബാര്‍ കൗണ്‍സില്‍, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍മാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജ്ജി ഫയല്‍ ചെയ്തിട്ടുള്ളത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിയും: നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

Published

on

കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വീണ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്.

ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും.

Advertisement
inner ad

രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Advertisement
inner ad
Continue Reading

crime

ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; 2 പേർ പിടിയിൽ

Published

on

ഏറ്റുമാനൂർ: ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ചു പണം തട്ടിയെടുത്തെന്ന കേസിൽ പേരൂർ 101 കവല ശങ്കരാമലയിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ചേമ്പളം കൗന്തി കിഴക്കേകൊഴുവനാൽ ജെസി ജോസഫ് (54) എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതികളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.എറണാകുളത്തുള്ള ഒരു ജീവകാരുണ്യ സംഘടന മുഖേന വിദേശത്തുനിന്നു തങ്ങൾക്കു പണം ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണു പ്രതികൾ വീട്ടമ്മമാരെ കബളിപ്പിച്ചതെന്നു പൊലീസ് വ്യക്തമാക്കി. സർവീസ് ചാർജ് അടയ്ക്കാൻ പണം തന്നു സഹായിച്ചാൽ കമ്മിഷനായി ലക്ഷങ്ങൾ നൽകാമെന്നു വിശ്വസിപ്പിച്ചു പലതവണകളായി ലക്ഷങ്ങൾ തട്ടിയിരുന്നെന്നും പൊലീസ് പറഞ്ഞു.

Continue Reading

Ernakulam

മാസപ്പടി വിവാദം: മാത്യു കുഴല്‍ നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്

Published

on

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു.

എക്‌സാലോജിക്, സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ഹൈക്കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്റെ നിയമ പോരാട്ടം തുടരും. പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured