News
കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ:കേരള യുനൈറ്റഡ് എഫ്.സി ഫൈനലിൽ

കൽപ്പറ്റ: രണ്ട് പാദങ്ങളിൽ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പിൻബലത്തിൽ കേരള യുനൈറ്റഡ് എഫ്.സി കെ.പി.എല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടി. ഇന്ന് നടക്കുന്ന കോവളം- ഗോകുലം രണ്ടാംപാദ സെമിയിലെ വിജയി കൾ കലാശപ്പോരിൽ കേരളയെ എതിരിടും . ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വയനാടിന് അവസാന ലാപ്പിൽ കാലിടറി. രണ്ടാം പാദത്തിൽ അവർ ഒരു ഗോളിന് വിജയിച്ചെങ്കിലും ആദ്യ പാദത്തിലെ തോൽവി അവർക്ക് തിരിച്ചടിയായി. എഴുപതാം മിനുട്ടിലായിരുന്നു രണ്ടാം പാദ സെമിയിലെ വയനാടിന്റെ വിജയ ഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഇസ്ഹാഖ് നൂഹുവാണ് ഗോൾ നേടിയത്.
വിജയം മാത്രം മുന്നിൽക്കണ്ട് കളത്തിലിറങ്ങിയ വയനാട് യുനൈറ്റഡ് എഫ്.സി ആദ്യ മിനുട്ട് മുതൽ തന്നെ കേരള യുനൈറ്റഡിന്റെ ഗോൾമുഖം വിറപ്പിച്ചാണ് മത്സരം തുടങ്ങിയത്. തുടരെത്തുടരെ മുന്നേറ്റം നടത്തി ഗോൾ തേടിയ അവർക്ക് നിർഭാഗ്യവും ഗോൾകീപ്പർ പ്രതീഷും വിലങ്ങുതടിയായി. അഞ്ചിലധികം ഗോളവസരങ്ങളാണ് ഓൺടാർഗറ്റിൽ വയനാടിന് നഷ്ടമായത്. അതിൽക്കൂടുതൽ അവസരങ്ങൾ ലക്ഷ്യബോധമില്ലാതെയും പുറത്തേക്ക് പോയി. ഇതിനിടെ രണ്ട് സുവർണാവസരങ്ങൾ കേരള യുനൈറ്റഡും പാഴാക്കി. ഇതോടെ ആദ്യ പകുതി ഗോളൊഴിഞ്ഞു നിന്നു. രണ്ടാം പകുതിയിലും വയനാട് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ഗോളെന്ന ലക്ഷ്യം മാത്രം മുന്നിൽക്കണ്ട പരിശീലകൻ മുന്നേറ്റത്തിലേക്ക് രണ്ടുപേരെ കൂടി ഇറക്കി ആക്രമണം കനപ്പിച്ചു. ഇതിന്റെ ഫലം 70 മിനുട്ടിൽ വയനാടിന് ലഭിച്ചു. സൂപ്പർതാരം ഇഷാക് നുഹു രണ്ട് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഒരു വെടിയുണ്ട പായിച്ചു. ഗോൾ നേടിയ തോടെ വയനാട് കേരളയുടെ ഗോൾ മുഖത്തേക്ക് തിരമാല കണക്കെ കുതിച്ചെത്തി. എന്നാൽ നിർഭാഗ്യം അവർക്ക് വിനയായി. അവസരങ്ങൾ ഒരുപാട് ലഭിച്ചെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞ് നിന്നതോടെ വിജയിച്ചിട്ടും ഫൈനൽ കാണാതെ വയനാട് പുറത്തായി.
Featured
‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.
മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.
News
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ആഭ്യന്തരവകുപ്പ് അന്വേഷിക്കും; യുവതിക്ക് 2 ലക്ഷം സഹായം

കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. മന്ത്രിസഭാ യോഗത്തിൻറേതാണ് തീരുമാനം. ആരോഗ്യവകുപ്പിൻറെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങിനെയെന്ന് കണ്ടെത്താനായിരുന്നില്ല. ഇതിൻറെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനുള്ള തീരുമാനം.
വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ സഹായം നൽകാനും തീരുമാനിച്ചു.
Kerala
വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനില്ല: കമ്മിഷൻ

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിഞ്ഞുമാറി. വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. കർണാടക തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവെ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കമ്മിഷൻ.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാൻ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സമയമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ മാസം 23നാണ് രാഹുലിനെ ലോക്സഭ സെക്രട്ടറിയേറ്റ് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login