Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

National

മഴക്കാലമായതിനാലാണ് പാലം തകരുന്നതെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി

Avatar

Published

on

പാറ്റ്‌ന: ബിഹാറില്‍ പാലം തകര്‍ച്ച തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്. ഇതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തുകയും നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇപ്പോള്‍ പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി.

‘ഇത് മണ്‍സൂണ്‍ കാലമാണ്. അസാധാരണമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതാണ് പാലങ്ങള്‍ തകരാനുള്ള കാരണം” മാഞ്ചി പറഞ്ഞു. ”പക്ഷെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഏത് തരത്തിലുള്ള അനാസ്ഥയ്‌ക്കെതിരെയും കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലാണ് പാലം തകര്‍ന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എല്ലാ പഴയ പാലങ്ങളെക്കുറിച്ച് അടിയന്തരമായി സര്‍വേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താനും നിതീഷ് കുമാര്‍ റോഡ് നിര്‍മ്മാണ വകുപ്പിനും (ആര്‍സിഡി) റൂറല്‍ വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്മെന്റിനും (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്‍കി.

Advertisement
inner ad

തകര്‍ന്ന പാലങ്ങളില്‍ ഭൂരിഭാഗവും ആഴം കുറഞ്ഞ അടിത്തറയുള്ളതാണെന്നും 30 വര്‍ഷം പഴക്കമുള്ളവയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ പാലങ്ങള്‍ നിര്‍മിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ കരാറുകാരില്‍ നിന്ന് ചെലവ് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ളതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും സ്ട്രക്ചറല്‍ ഓഡിറ്റ് നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയുമായി വിഷയം സുപ്രീം കോടതിയിലും എത്തിയിട്ടുണ്ട്.ദുര്‍ബലമായ കെട്ടിടങ്ങള്‍ പൊളിക്കാനോ പുതുക്കിപ്പണിയാനോ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് കെജ്‌രിവാൾ

Published

on

ന്യൂ‍ഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കെജ്‌രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് പുതിയ താമസസ്ഥലം.

Continue Reading

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Accident

പൂനെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും

Published

on

പൂനെ: പൂനെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും. പൈലറ്റായ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.

ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ബാദവന്‍ മേഖലയില്‍ രാവിലെ 6.45നാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗിരീഷിന് പുറമേ പരംജിത് സിങ് എന്ന മറ്റൊരു പൈലറ്റും എഞ്ചിനീയര്‍ പ്രീതം ഭരദ്വാജുമാണ് അപകടത്തില്‍ മരിച്ചത്.

Advertisement
inner ad

പുണെയിലെ ഒക്സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisement
inner ad
Continue Reading

Featured