കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാ സഹായവും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കൊല്ലം പോര്‍ട്ടില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കാലതാമസം വരുത്തുന്നു

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കി വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാല്‍ കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാവിധ പിന്തുണയും സഹായവും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം നല്‍കുമെന്ന് മന്ത്രി സര്‍ബാനന്ദ സോണാവാള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ രേഖാമൂലം അറിയിച്ചു കൊല്ലം പോര്‍ട്ടിന്റെ വികസനത്തിന് ഇമിഗ്രേഷന്‍ സൗകര്യം അടിയന്തിരമായി എര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും നലകിയ നിവേദനത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. 11/03/2020 ല്‍ ലോകസഭയില്‍ ചട്ടം 377 പ്രകാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിനോട് കൊല്ലം പോര്‍ട്ടില്‍ ഐ.സി.പി (ഇമിഗ്രേഷന്‍ ചെക്ക് പൊയിന്റ്) സൗകര്യം സജ്ജമാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സൗകര്യം സജ്ജമാക്കുവാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇല്കട്രോണിക് സൗകര്യങ്ങളും ഒരുക്കണമെന്ന് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും അതനുസ്സരിച്ച് ആവശ്യമായ സൗകര്യങ്ങളും പട്ടിക നല്‍കുകയും ചെയ്തു. പ്രസ്തുത പട്ടിക 2020 ജൂണ്‍ 3 ന് സംസ്ഥാന സര്‍ക്കാരിന് അയച്ചു കൊടുക്കുകയും സൗകര്യം ഒരുക്കി ഐ.സി.പി ആരംഭിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പിനെ കൂടി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. 2021 ആഗസ്റ്റ് 4 ലെ എം.പി യുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര വകുപ്പമായി എകോപനം നടത്തി ഐ.സി.പി ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും ഐ.സി.പി സജ്ജമാക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടതായി മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇമിഗ്രേഷന്‍ സൗകര്യം ഒരുക്കി നലകുവാന്‍ ബാദ്ധ്യതയുളള സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി സൗകര്യം ഒരുക്കി കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കുന്നതിനുളള കാലതാമസമാണ് കൊല്ലം പോര്‍ട്ടിന്റെ വികസനത്തിന് പ്രതിസന്ധി. കേന്ദ്ര മന്ത്രിയുടെ കത്തും ഉളളടക്കമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തുകളും സഹിതം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിക്കും, സെക്രട്ടറിക്കും, കേരള മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും കത്തു നല്‍കി. വികസനത്തിന് വളരെയേറെ സാദ്ധ്യതയുളള സവിശേഷമായ പോര്‍ട്ടാണ് കൊല്ലം പോര്‍ട്ട് എന്നാല്‍ ഇമിഗ്രേഷന്‍ സൗകര്യവും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ കപ്പലുകള്‍ക്ക് പോര്‍ട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുളള നിബന്ധന പ്രകാരം സൗകര്യം സജ്ജമാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

Related posts

Leave a Comment