ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാറുകളെ കുറ്റപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

ന്യൂഡൽഹി: ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാറുകളെ കുറ്റപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഉയർന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോടാണ് ചോദിക്കേണ്ടതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ എല്ലാവരും ഇതിന് തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമല. ജി എസ് ടി കൗൺസിൽ നിരക്ക് നിശ്ചയിക്കാത്തിനാൽ, പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.ദിനംപ്രതി വില വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്താകമാനം കേന്ദ്ര സർക്കാറിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവന്നതിന് പിന്നാലെ ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുമാണ് കുറച്ചത്. ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവർധിത നികുതി(വാറ്റ്) കുറയ്ക്കുകയും ചെയ്തിരുന്നു. അതേ സമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിന് തയ്യാറായിരുന്നില്ല.

Related posts

Leave a Comment