സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം

സ്ത്രീകളുടെ വിവാഹപ്രായം പുരുഷൻമാർക്ക് സമാനമായി 21 വയസാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. 2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹ പ്രായം ഉയർത്തൽ. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വിവാഹ പ്രായം ഏകീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവാൻ അംഗീകാരം നൽകിയത്. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ഡിസംബർ 23 വരെയാണ് പാർലമെന്റിന്റെ നടപ്പ് സമ്മേളനം. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, സ്ത്രീ പുരുഷ സമത്വം, ജനസംഖ്യാ നിയന്ത്രണം എന്നിവ ലക്ഷ്യമിട്ടാണ് വിവാഹ പ്രായം ഉയർത്തുക എന്ന നടപടികൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment