Connect with us
inner ad

News

ഏക സിവിൽ കോഡ്: സി പി എമ്മിൻറെ രാഷ്ട്രീയ തട്ടിപ്പ് ലീഗ് തിരിച്ചറിഞ്ഞു : ദമ്മാം ഒ ഐ സി സി

നാദിർ ഷാ റഹിമാൻ

Published

on

ദമ്മാം : ഏക സിവിൽ കോഡിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനെ ഒഴിവാക്കി ആർക്കും ഒരടിപോലും മുന്നോട്ട് പോകാനാവില്ലെന്ന ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം ലീഗിൻറെ യശസ്സുയർത്തിയെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മറ്റി അഭിപ്രായപ്പെട്ടു. ഏക സിവിൽ കോഡ് കേവലം മുസ്‌ലിം സമുദായത്തിൻറെ മാത്രം പ്രശ്‌നമാണെന്ന് വരുത്തിത്തീർത്ത് രാഷ്ട്രീയ തട്ടിപ്പ് നടത്താനുള്ള സി പി എമ്മിൻറെ ശ്രമത്തിനേറ്റ കനത്ത പ്രഹരമാണ് ലീഗിൻറെ തീരുമാനമെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വിലയിരുത്തി.

ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ഇ എം എസ്സാണ് ശക്തമായി വാദിച്ചത്. അതിനെ ഇ കെ നായനാരും സുശീലാഗോപാലനും പിന്തുണ നൽകിയ ചരിത്രം സി പി എം മറന്നുപോകരുത്. സിവിൽ കോഡ് വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അദ്ദ്യം ഇ എം എസ്സിൻറെ നിലപാടിനെ തള്ളിപ്പറയുവാൻ സി പി എം തയ്യാറാകണം. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ട് സത്യസന്ധതയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സി പി എം കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഇത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ മുസ്‌ലിം ലീഗിനുണ്ടെന്ന് അസന്ദിഗ്ദമായി അവർ തെളിയിച്ചിരിക്കുകയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മോദിയും ആർ എസ്സ് എസ്സും ആഗ്രഹിക്കുന്ന കാര്യമാണ് കേരളത്തിൽ സി പി എം ആസൂത്രണം ചെയ്യുന്നത്. ഇതൊരു ഹിന്ദു മുസ്‌ലിം പ്രശ്നമാക്കി അവതരിപ്പിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കി പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ടാക്കിമാറ്റുകയാണ് ഇരു കൂട്ടരുടെയും ലക്ഷ്യം. ബി ജെ പി യെപ്പോലെ വർഗ്ഗീയതയാണ് ഇപ്പോൾ സി പി എമ്മിൻറെയും കൈമുതൽ. ഈ രാഷ്ട്രീയ തട്ടിപ്പിൽ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ കുടുങ്ങില്ലെന്ന് സി പി എമ്മിന് വൈകാതെ മനസ്സിലാകുമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ബി ജെ പി യുടെ ഏക സിവിൽ കോഡിൻറെ കരട് രൂപം പോലുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രസംഗത്തിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസ്സ് ചാടിവീണ് പ്രതികരിച്ചില്ലെന്നും നിലപാട് സ്വീകരിച്ചില്ലെന്നുമുള്ള സി പി എമ്മിൻറെ ആരോപണം തീർത്തും ബാലിശമാണ്. ഏക സിവിൽ കോഡിനെതിരെ തുടക്കം മുതൽ ദേശീയ തലത്തിൽ നിലപാട് സീകരിച്ചിട്ടുള്ള കോൺഗ്രസ്സ് സി പി എമ്മിൻറെ ആക്ഷേപത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെയും മതന്യൂനപക്ഷ സമുദായങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഏക സിവിൽ കോഡ് നടപ്പിലാക്കുവാൻ അനുവദിക്കുകയില്ലെന്ന കോൺഗ്രസിൻറെ പ്രഖ്യാപിത നിലപാടിൽ നാളിതുവരെ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്, അതാണ് ഐന്ത്യയുടെ സൗന്ദര്യവും. അത് തകർക്കുവാൻ ബി ജെ പി – സി പി എം ഉൾപ്പെടെയുള്ള വോട്ട്ബാങ്ക് ലക്ഷ്യമിടുന്നവരുടെ രാഷ്ട്രീയ കാപട്യം ജനങളുടെ മുന്നിൽ എത്തിക്കുവാൻ പ്രവാസലോകത്തും ചർച്ചാ വേദികൾ സംഘടിപ്പിക്കുമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ കെ സലിമും വ്യക്തമാക്കി.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി

Published

on

ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളും 22-25 ശതകോടീശ്വരന്മാരും തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വർഷം ഒരു ലക്ഷം രൂപ, അതായത് പ്രതിമാസം 8500 രൂപ എന്ന തോതിൽ നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുൽ പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ ഉറപ്പ് പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാലുടൻ പ്രകട പത്രികയിൽ നൽകിയ ഉറപ്പുകളെല്ലാം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക്  മിനിമം താങ്ങുവില തരൂ എന്ന് കർഷരും ഞങ്ങൾക്ക് തൊഴിൽ തരൂ എന്ന് ചെറുപ്പക്കാരും വിലക്കയറ്റത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന് സ്ത്രീകളും പറയുന്നു. പക്ഷേ, അവരുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


കർഷകരെ ഭീകരർ എന്നുവിളിച്ച മോദി മിനിമം താങ്ങുവില നൽകാൻ തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടിവന്നത്. കർഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിച്ചുവിടുകയാണെന്നും മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലം അഴിമതി വലിയ തോതിൽ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് പിന്നാക്കക്കാർ, ദളിതർ, ആദിവാസികൾ, ദരിദ്രർ എന്നിവരുടെ തെരഞ്ഞെടുപ്പാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങൾ. എന്നാൽ ഇവ മാധ്യമങ്ങൾ ഉന്നയിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

National

ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു; രണ്ട് കുടിലുകൾ കത്തിനശിച്ചു

Published

on

ചെന്നൈ: ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകൾ കത്തിനശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവർത്തകർ പടക്കം പൊട്ടിച്ചത്. പടക്കങ്ങൾ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേൽക്കൂര മുഴുവൻ കത്തിനശിഞ്ഞു. തീ പടർന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥർ കേസെടുക്കാൻ പൊലീസിന് നി‍ർദേശം നൽകിയിട്ടുണ്ട്.

Continue Reading

National

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

on

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ എംഎല്‍എയും മുതിര്‍ന്ന അഭിഭാഷകനുമായ അരുണ്‍ ചന്ദ്ര ഭൗമിക് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബിജെപിക്ക് തിരിച്ചടി. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ത്രിപുര വെസ്റ്റിലെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിയുമായ ആശിഷ് കുമാര്‍ സാഹ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംഎല്‍എയുമായ സുദീപ് റോയ് ബര്‍മ്മന്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പിയൂഷ് ബിശ്വാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അരുണ്‍ ചന്ദ്ര ഭൗമിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Continue Reading

Featured