Connect with us
48 birthday
top banner (1)

Kerala

ഏകീകൃത സിവിൽ കോഡ്: കോൺഗ്രസ് നിലപാട് ‘ക്രിസ്റ്റൽ ക്ലിയറെന്ന്’ എൻ കെ പ്രേമചന്ദ്രൻ എം പി

Avatar

Published

on

കൊല്ലം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണെന്ന് ആർഎസ്പി നേതാവും പാർലമെന്റ് അംഗവുമായ എൻ കെ പ്രേമചന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് എല്ലാകാലത്തും കോൺഗ്രസിന് ഒരു നിലപാടാണ് ഉണ്ടായിട്ടുള്ളത്. അത് കൃത്യമായി പല ആവർത്തി പറയുകയും ചെയ്തിട്ടുണ്ട്. 1985ലെ കോൺഗ്രസ് നിലപാടിനെ സാധൂകരിക്കുന്ന അതേ നിലപാടാണ് ഇപ്പോഴും സ്വീകരിച്ചു പോകുന്നത്. കോൺഗ്രസ് അന്ന് സ്വീകരിച്ച നിലപാടിനെ അംഗീകരിക്കാത്തവർ പോലും ഇന്ന് അംഗീകരിക്കുന്ന സ്ഥിതിയാണ്. സിപിഐഎം എല്ലാകാലത്തും ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇന്നത്തെ നിലപാടല്ല സ്വീകരിച്ചിരുന്നത്. ഏകീകൃത സിവിൽ കോഡുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മണിപ്പൂർ കലാപത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന മൗനം ദുരൂഹം ആണെന്നും അദ്ദേഹം പറഞ്ഞു. കലാപം തുടങ്ങി രണ്ട് മാസം പിന്നിട്ട ശേഷവും സംഘർഷം ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥന നടത്താൻ പോലും പ്രധാനമന്ത്രി തയ്യാറായില്ലായെന്നത് വിചിത്രമാണ്. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ പാർലമെന്റിന്റെ സർവ്വകക്ഷി സംഘത്തെ അയക്കണമെന്ന താൻ നൽകിയ രണ്ട് നിവേദനങ്ങൾക്കും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും എം പി പറഞ്ഞു. ജൂലൈ പകുതിക്ക് ശേഷം ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണിപ്പൂർ വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമാധാന ശ്രമത്തിനുവേണ്ടി ഇടപെടലുകൾ നടത്തുന്നതിന് കേന്ദ്രസർക്കാരിനെ നിർബന്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം കെ റെയിൽ പ്രായോഗികം അല്ലെന്നും വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്നും എംപി വ്യക്തമാക്കി. മണിപ്പൂർ കലാപത്തിന് പിന്നിലെ കേന്ദ്രസർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് നാളെ രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന ഉപവാസ സമരത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എംപി ഇക്കാര്യങ്ങൾ പറഞ്ഞത്.

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured