തൊഴിലില്ലാതെ ചെറുപ്പക്കാര്‍ പ്രതിസന്ധിയില്‍; പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുതെന്നും ഷാഫി പറമ്പിൽ എം എൽ എ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താനുള്ള ശമ്ബള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.ആയിരങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്ബോള്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ.

കേരളത്തിലെ ചെറുപ്പക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മുള്ള സംസ്ഥാനമാണ് കേരളം. കൊവിഡ് കാലത്ത് ചെറുപ്പക്കാര്‍ തൊഴില്ലാതെ ബുദ്ധിമുട്ടുകയാണ്. അത് കൊണ്ട് തന്നെ ഈ നിര്‍ദ്ദേശം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment