Connect with us
48 birthday
top banner (1)

Technology

ഗൂഗിള്‍ തലപ്പത്ത് അഴിച്ചുപണി; ജീവനക്കാര്‍ക്ക് സന്ദേശമയച്ച് സുന്ദര്‍ പിച്ചൈ

Avatar

Published

on

കാലിഫോര്‍ണിയ: ഗൂഗിളിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. നേതൃമാറ്റം സംബന്ധിച്ച് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ ജീവനക്കാർക്ക് മെമ്മോ നൽകി. ദീര്‍ഘകാലമായി സെര്‍ച്ച് ആന്‍ഡ് ആഡ്‌സ് മേധാവിയായിരുന്ന പ്രഭാകര്‍ രാഘവനെ ചീഫ് ടെക്‌നോളജിസ്റ്റായി നിയമിച്ചു. നിക്ക് ഫോക്‌സാണ് പുതിയ സെര്‍ച്ച് മേധാവി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മത്സരത്തില്‍ കൂടുതല്‍ കരുത്താർജിക്കാൻ കൂടി വേണ്ടിയാണ് ഗൂഗിള്‍ ടീമുകളെ പുനഃസംഘടിപ്പിക്കുന്നത്. സെര്‍ച്ച്, പരസ്യങ്ങള്‍, വാണിജ്യ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗൂഗിളിന്റെ നോളജ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തെ നിക്ക് ഫോക്‌സ് നയിക്കുമെന്നും സുന്ദര്‍ പിച്ചൈ കൂട്ടിച്ചേർത്തു. കമ്പനിയുടെ പരസ്യ ബിസിനസ് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന പരിചയവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഗൂഗിളിന്റെ എഐ ഉത്പന്നങ്ങളുടെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതില്‍ സഹായിയും ആയിരുന്നുവെന്നും സുന്ദര്‍ പിച്ചൈ കൂട്ടിച്ചേർത്തു.

News

ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റം; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

Published

on

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം കൂട്ടി. 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്
ദൈര്‍ഘ്യം ഉയർത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്താണ് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്‌സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന്.

Continue Reading

Technology

ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ ‘സ്‌പേഡെക്‌സ്’ സ്‌പേസ് ഡോക്കിങ് വിജയം

Published

on

ബെംഗളുരു: ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ ‘സ്‌പേഡെക്‌സ്’ സ്‌പേസ് ഡോക്കിങ് വിജയം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യമാണ് പൂര്‍ത്തിയാക്കിയത്. ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമായുണ്ടായിരുന്നത്.

ഡിസംബര്‍ 30നാണ് പി.എസ്.എല്‍.വി – സി60 റോക്കറ്റ് ഉപയോഗിച്ച് ചേസര്‍ (എസ്.ഡി.എക്‌സ് 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ് 02) എന്നീ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടം ഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ്. ശേഷം ഇവയെ വിഘടിപ്പിക്കുന്ന അണ്‍ഡോക്കിങ് നടത്തുകയും ചെയ്യുന്നതാണ് സ്‌പേഡെക്‌സ് ദൗത്യം. ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.

Advertisement
inner ad

ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയിപ്പിക്കാന്‍ ഐ.എസ്.ആര്‍.ഒക്കായത്. ജനുവരി ഏഴിന് നടക്കാനിരുന്ന ദൗത്യം സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും സ്‌പേസ് ഡോക്കിങ് വിജയം. ബംഗളൂരു പീനിയയില്‍ സ്ഥിതി ചെയ്യുന്ന ഐ.എസ്.ആര്‍.ഒയുടെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍നിന്നാണ് (ഇസ്ട്രാക്ക്) ശാസ്ത്രജ്ഞര്‍ പേടകങ്ങളുടെ ഗതി നിയന്ത്രിച്ചത്.

മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്.

Advertisement
inner ad

2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിര്‍ണായക ചുവടായാണ് ഐ.എസ്.ആര്‍.ഒയുടെ സ്‌പെയ്‌ഡെക്‌സ് വിജയത്തെ വിലയിരുത്തുന്നത്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക

Advertisement
inner ad
Continue Reading

Technology

വാർത്താ പോഡ്‌കാസ്റ്റിന് സമാനമായ ഓഡിയോ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

Published

on

വാർത്തകൾ ഇനി ഓഡിയോ രൂപത്തിൽ കേൾക്കാം പുതിയ എ ഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ രൂപത്തിൽ ലഭിക്കും. അമേരിക്കയിലാണ് ഈ പുത്തൻ ഫീച്ചർ നിലവിൽ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണ് ‘ഡെയ്‌ലി ലിസൺ’. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ സേവനം ലഭ്യമാകും.

Continue Reading

Featured