National
കര്‍ണ്ണാടകത്തിലെ മോദിയുടെ പ്രസംഗം: കേരള സ്റ്റോറിക്ക് പിന്നിലെ സംഘപരിവാര്‍ ഗൂഢാലോചന അടിവര ഇടുന്നത്: രമേശ് ചെന്നിത്തല
ബാംഗ്ലൂരു: കേരള സ്റ്റോറിക്ക് പിന്നിലെ സംഘപരിവാര്‍ ഗൂഢാലോചന അടിവര ഇടുന്നതാണ് കര്‍ണ്ണാടകത്തിലെ ഹൂബ്ലിയിൽ പ്രധാനമന്ത്രി
നരേന്ദ്ര മോദി നടത്തിയ പ്രസംഗമെന്ന് മുൻ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തെരെഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടി ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടക മലയാളി കോൺഗ്രസ്സ് ടി.എസ് .എൽ ലെഔട്ടിൽ ബാംഗ്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ്
സ്ഥാനാർത്ഥി ആ. കെ രമേഷിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൂംബ്ലിയില്‍ പ്രസംഗിച്ച സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി
കേരള സ്റ്റോറിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു എന്ന് പറഞ്ഞ് വിമര്‍ശനം നടത്തുകയുണ്ടായി. തീര്‍ച്ചയായും കോണ്‍ഗ്രസ് കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നുണ്ട്. കാരണം കേരളത്തെപ്പറ്റി വളരെ മോശമായ കാഴ്ചപ്പാട് രാജ്യത്തും രാജ്യത്തിനും പുറത്തും നല്‍കാനുള്ള ശ്രമമാണ് ഈ കേരള സ്റ്റോറി. 32,000 ഹിന്ദുക്കളായ സ്ത്രീകള്‍ മുസ്ലീങ്ങളായി മതംമാറുന്നു എന്ന പ്രചരണം ഈ സ്റ്റോറിയില്‍ ഉണ്ടെന്നാണ് പ്രൊമോ കണ്ടപ്പോള്‍ മനസിലായത്. അത് ഒരിക്കലും ശരിയായ നടപടിയല്ല. ഈ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. ഇന്റലിജന്‍സിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇത്തരത്തില്‍ കേരളത്തില്‍ നടക്കാത്ത ഒരു കാര്യം നടന്നു എന്ന് പ്രചരിപ്പിച്ച് കേരളത്തിന്റെ യശസിനെയും മഹത്തായ മതേതര പാരമ്പര്യങ്ങളെയും തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
പ്രധാനമന്ത്രി തന്നെ ഇത്തരം പ്രചരണം നടത്തുന്നത് ഒട്ടും ശരിയല്ല. തീവ്രവാദത്തിനെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയുമാണ്. അങ്ങനെയുള്ള കോണ്‍ഗ്രസിനെ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം പഠിപ്പിക്കേണ്ടതില്ല എന്നാണ് മോദിയോട് എനിക്ക് പറയാനുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ബിജെപിക്ക് കാലുറപ്പിക്കാനുംനടത്തുന്ന ഗൂഢ ശ്രമങ്ങളിൽ ഒന്ന് മാത്രമായെ കേരള സ്‌റ്റോറിയെ കാണുന്നുള്ളൂ.
ഇത് പോലെ തന്നെയാണ് കക്കുകളി നാടകം. ഇത് ക്രൈസ്തവ സന്യസ്തരെ അപമാനിക്കാള്ള നീക്കമാണ്. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ല. ഈ നീക്കങ്ങളൊക്കെ സമൂഹത്തില്‍ തമ്മിലടിക്കാനും മതങ്ങളെ ഇകഴ്ത്തിക്കാണിക്കാനുമുള്ള നീക്കമാണ്. കക്കു കളി എന്ന നാടകം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. നല്ല പ്രവര്‍ത്തികള്‍ നടത്തി വരുന്ന പതിനായിരക്കണക്കിന് ആളുകളെ അപമാനിക്കാനുള്ള നീക്കമാണ്. ഇതെല്ലാം സമൂഹത്തില്‍ തിന്മയാണ് വരുത്തുന്നത്. അതു കൊണ്ട് ഇത്തരം നാടകങ്ങളും, സിനിമകളും അവതരിപ്പിക്കുന്നവര്‍ സ്വയം പുറകോട്ട് പോകണം. ഇതിനെയെല്ലാം ഉപയോഗിച്ച് പ്രധാനമന്ത്രി സ്ഥാനം പോലും വിസ്മരിച്ചു കൊണ്ട് നരേന്ദ്ര മോദി വിഭജനത്തിന്റെയും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നത് അപലപനീയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ യോഗത്തിനു അധ്യക്ഷത വഹിച്ചു .എ.ഐ.സി.സി കോർഡിനേറ്റർ ഡി.കെ ബ്രിജേഷ് , ബി എസ്സ്. ഷിജു , ബെന്നി ഡേവിഡ് , മോണ്ടി മാത്യു, നന്ദകുമാർ കൂടത്തിൽ , രാജീവൻ കളരിക്കൽ , യദു കളവംപാറ , ക്രിസ്റ്റി ഫെർണാണ്ടസ് , ഷാജു , ആസിഫ് സുബിൻ , ജോസഫ് , റോയി എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
Featured
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
ഗ്വാളിയര്‍: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഗ്വാളിയര്‍ ഗോല കാ മന്ദിര്‍ സ്വദേശിയായ മഹേഷ് ഗുര്‍ജാര്‍ ആണ് മകള്‍ തനു ഗുര്‍ജാറി(20)നെ വെടിവെച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം.
ജനുവരി 18-ാം തീയതി തനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവതിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാര്‍ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവര്‍ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പതിവായി മര്‍ദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു. തനുവിന്റെ വിഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എസ്.പി. ധര്‍മവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടുകാരെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ചര്‍ച്ചനടത്തി. കമ്യൂണിറ്റി പഞ്ചായത്തിന്റെ ഭാഗമായവരും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ വീട്ടിലിരിക്കാന്‍ തനു വിസമ്മതിക്കുകയും സുരക്ഷയ്ക്കായി, അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ നടത്തുന്ന സംരംഭമായ ഒരു വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇതിനിടെ മകളോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തനുവിനെ കൂട്ടിക്കൊണ്ടുപോയത്. താന്‍ മകളോട് സംസാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സംസാരിക്കാനെന്ന വ്യാജേന മകളുമായി പോയ മഹേഷ് കൈയിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് മകള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലാണ് പിതാവ് ആദ്യം വെടിയുതിര്‍ത്തത്. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ എന്ന ബന്ധുവും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്തു.
പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും ഉള്‍പ്പെടെ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. പലതവണ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് അക്രമം തുടരുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനും ബന്ധുവും പോലീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ ആയുധം വീശി. മഹേഷിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിസ്റ്റളുമായി രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.
മഹേഷ് ഗുര്‍ജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തനുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Featured
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ‘ ഇന്ദിരഗാന്ധി ഭവൻ’ ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിരഗാന്ധി ഭവൻ ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി. കോട്‌ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും പാർട്ടിയിലെ മുതിർന്ന നേതാക്കന്മാരും പങ്കെടുത്തു.
രാവിലെ 10 മണിയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. പുതിയ ആസ്ഥാനത്ത് പാർട്ടി നേതാക്കൾ പതാക ഉയർത്തി. വന്ദേമാതരവും ദേശീയ ഗാനവും ആലപിച്ചു. തുടർന്ന് സോണിയ ഗാന്ധി കെട്ടിടം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് (ഐ) രൂപീകരിച്ചതിന് ശേഷം 1978 മുതൽ കഴിഞ്ഞ 47 വർഷമായി പഴയ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24 അക്ബർ റോഡിലെ നിലവിലെ ഓഫീസ് കെട്ടിടം പാർട്ടി ഒഴിയില്ലെന്നും റിപ്പോർട്ടുണ്ട്.
National
ഐഎസ്ആർഒ മേധാവിയായി ഡോ. വി നാരായണൻ ഇന്ന് ചുമതലയേൽക്കും
ഐഎസ്ആർഒയുടെ പതിനൊന്നാമത് മേധാവിയായി ഡോ. വി നാരായണൻ. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ISRO) ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും ഒരു മലയാളി എത്തുകയാണ്. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ നിയമനം. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്‌സ് സെന്ററിൽ നടന്ന ചടങ്ങിൽ ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളും സ്ഥാനമൊഴിയുന്ന ഡോ. എസ്. സോമനാഥ് കൈമാറി.
നാഗർകോവിൽ സ്വദേശിയായ നാരായണൻ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായിരിക്കെയാണ് ഐ.എസ്.ആർ.ഒ. ചെയർമാനായി സ്ഥാനമേൽക്കുന്നത്. ജനനം നാഗർകോവിലിലാണെങ്കിലും നാരായണൻ പഠിച്ചതും ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്താണ്. GSLV Mk Ill വാഹനത്തിൻ്റെ C25 ക്രയോജനിക് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹത്തിൻ്റെ ഒരു പ്രധാന നേട്ടം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, സംഘം GSLV Mk III-ൻ്റെ സുപ്രധാന ഘടകമായ C25 ഘട്ടം വിജയകരമായി വികസിപ്പിച്ചെടുത്തു. LIT ഖരഗ്പൂരിൽ നിന്നുള്ള വെള്ളി മെഡൽ, ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ASI) സ്വർണ്ണ മെഡൽ, NDRF-ൽ നിന്നുള്ള ദേശീയ ഡിസൈൻ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login