എൻസിസിയുടെ നേതൃത്വത്തിൽ ‘പുനീത് സാഗർ അഭിയാൻ’ സംഘടിപ്പിച്ചു

കൊച്ചി: രാജ്യവ്യാപകമായി എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കടൽ സംരക്ഷണ പ്രചാരണയജ്ഞമായ പുനീത് സാഗർ അഭിയാൻ ഫോർട്ട് കൊച്ചി സ്ക്വയറിൽ സംഘടിപ്പിച്ചു. ജനങ്ങളിൽ കടൽ തീരങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിന്റെ ഭാഗമായി 7 (k) എൻയു എൻസിസി യുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഫോർട്ട് കൊച്ചി ബീച്ച് ക്ലീനിങ്, പരിസ്ഥിതി സൗഹൃദ കടലോര കടകളെ ആദരിക്കൽ, ‘പ്ലാസ്റ്റിക് വിമുക്ത കടലോരം ‘എന്ന ആശയം പകരുന്ന ഫ്ലാഷ് മോബ്, കടൽ തീര പ്ലാസ്റ്റിക് സർവ്വേ എന്നിവയും പൊതു സമ്മേളനവും നടത്തി.

സെന്റ് ആൽബെർട്സ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് ഡോ.എം എ സോളമൻ ,കൗൺസിലർ അഡ്വ.ആന്റണി കുരിത്തറ എന്നിവർ സംസാരിച്ചു.സെന്റ് ആൽബെർട്സ് കോളേജിലെ നേവൽ എൻസിസി വിങ് നേതൃത്വം നൽകിയ പരിപാടിയിൽ തേവര സേക്രട്ട് ഹാർട്ട്, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലെ എൻസിസി കേഡറ്റ്സും പങ്കെടുത്തു. 7 (K) എൻയു എൻസിസി യെ പ്രതിനിധീകരിച്ചു കമാൻഡർ സിബി തോമസ് പി. പരിപാടിക്ക് മേൽനോട്ടം വഹിച്ചു.

Related posts

Leave a Comment