Connect with us
48 birthday
top banner (1)

Featured

കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐ നേതാവിന് അനധികൃത എംഎ പ്രവേശനം

Avatar

Published

on

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐ നേതാവിന് വേണ്ടി ചട്ടം മാറ്റി എംഎയ്ക്ക് പ്രവേശനം. ഒരു വർഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാർഥികൾക്ക്(LRP–Language Reduced Pattern) എം.എ (ഇംഗ്ലീഷ്) ബിരുദത്തിന് പ്രവേശനം ലഭിക്കുവാൻ കണ്ണൂർ സർവ്വകലാശാല പഠന റെഗുലേഷനിൽ മാറ്റം വരുത്തി ബികോം സപ്പ്ളിമെന്ററിയായി ജയിച്ച ഒരു എസ്എഫ്ഐ നേതാവിന് എം എ ഇംഗ്ലീഷ് വിഷയത്തിന് പ്രവേശനം നൽകാനായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. എസ്എഫ്ഐ യുടെ കാസർഗോഡ് ജില്ലാ നേതാവ്
ഇമാനുവൽ എന്ന വിദ്യർഥിക്ക് കാസർഗോഡ് സർക്കാർ കോളേജിൽ എം എയ്ക്ക് പ്രവേശനം നൽകുന്നതിനായിരുന്നു തിരക്കിട്ട ചട്ട ഭേദഗതി.

സംസ്ഥാനത്തെ ഒരു സർവകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ തിരക്കിട്ട് നടപ്പാക്കുകയായിരുന്നു. മാർക്ക്‌ കുറവായതിനാൽ സ്പോർട്സ് ക്വാട്ടയിലാണ് നേതാവിന് പ്രവേശനം നൽകിയത്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ മുൻകൈയെടുത്ത്  വിളിച്ചുചേർത്ത ഇംഗ്ലീഷ് അധ്യാപകരുടെ പ്രത്യേക ഓൺലൈൻ കരിക്കുലം കമ്മിറ്റിയിൽ വെച്ചാണ് ഒന്നാം ഭാഷയായി ഒരു വർഷം മാത്രം ഇംഗ്ലീഷ് പഠിക്കുന്ന ബികോം വിദ്യാർത്ഥികൾക്ക് എം. എ ഇംഗ്ലീഷിൽ ചേരുവാൻ റെഗുലേഷനിൽ ഭേദഗതി വരുത്തിയത്. 1960 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽനിലനിൽക്കുന്ന നിയമമാണ് കണ്ണൂർ സർവ്വകലാശാല മാത്രമായി ഇപ്പോൾ മാറ്റുന്നത്.

Advertisement
inner ad

കാസർഗോഡ് ഗവൺമെൻറ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവായ ഇമ്മാനുവലിന് അതേ കോളേജിൽ തുടർ പഠനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് അക്കാദമിക് കൗൺസിലിനെ ഒഴിവാക്കി വിസി മുൻകൈയ്യെടുത്ത് നടപ്പാക്കിയ വിചിത്രമായ തീരുമാനം.
കാസർഗോഡ് ഗവൺമെൻറ് കോളേജിൽ മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും മറ്റ് അസാന്മാർഗ്ഗ പ്രവർത്തനങ്ങളും നടക്കുന്നതായ മുൻ പ്രിൻസിപ്പലിന്റെ പരസ്യമായ വെളിപ്പെടുത്തലിനെ തുടർന്ന് പ്രിൻസിപ്പലിനെ ശിക്ഷാ നടപടിയുടെ ഭാഗമായി കാസർഗോഡിൽ നിന്നും സ്ഥലം മാറ്റുന്നതിന് മുൻകൈയെടുത്ത അതേ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാല ആദ്യമായി പ്രവേശന ചട്ടം മാറ്റുന്നത്.

പിജി കോഴ്സുകളുടെ നിലവാരം തകർക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നടപ്പാക്കിയ കണ്ണൂർ വിസിയുടെ നിലപാട് അക്കാദമിക് സമൂഹത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ മറ്റ് അഫീലിയേറ്റിംഗ് സർവ്വകലാശാ ലകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി വിസി കൈക്കൊണ്ട തീരുമാനം ക്രമവിരുദ്ധമാണെന്നും, പുനപരിശോധിക്കാൻ കണ്ണൂർ വിസി ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന് നിവേദനം നൽകി.

Advertisement
inner ad

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Featured

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞു;12 പേർ ഗുരുതരാവസ്ഥയിൽ

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻ്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Continue Reading

Featured