Connect with us
48 birthday
top banner (1)

Kuwait

തട്ടിപ്പ് സ്ഥാപനങ്ങൾ വഴി പണമയ ക്കുന്നവർ സെൻട്രൽ ബാങ്കിന്റെ കർശന നിരീക്ഷണത്തിൽ!

കൃഷ്ണൻ കടലുണ്ടി

Published

on

Advertisement
inner ad

കുവൈറ്റ് സിറ്റി : നിയമാനുസൃതമല്ലാത്ത എക്‌സ്‌ചേഞ്ച് കമ്പനികളുടെ വഴിവിട്ടുള്ള പണമിടപാടിനെ തുടർന്ന് നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏറെ പ്രതിസന്ധി നേരിടുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ അനുവദിക്കപ്പെട്ടിട്ടുള്ള ശേഷിയിൽ കൂടുതൽ തുകയുടെ വിനിമയം ഇങ്ങനെ നടത്തിയതായി ബന്ധപ്പെട്ടവർ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ വളരെയേറെ വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പണവിനിമയം അടുത്തിടെ സെൻട്രൽ ബാങ്കിന്റെ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. 2023-ലെ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളെ സംബന്ധിച്ച് ലഭിച്ച അറിയിപ്പുകളുടെ വലിയൊരു ഭാഗവും വ്യവസ്ഥാപിതമല്ലാത്ത എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടുകൾ ആയിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Advertisement
inner ad

ചെറിയ നിരക്കുകൾ ആകർഷകമാക്കി പ്രദർശിപ്പിച്ചുകൊണ്ട് നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന ഇത്തരം കമ്പനികളുടെ പങ്ക് ആശങ്കയോടെയാണ് അധികാരികൾ നോക്കി കാണുന്നത്. 2023 ഡിസംബറിൽ, രണ്ട് പ്രവാസി പണമിടപാടുകാരെ തടവിലാക്കാനും അവർക്ക് 60 ദശലക്ഷം ദിനാർ പിഴ ചുമത്താനുമുള്ള കാസേഷൻ കോടതിയുടെ വിധി ഉണ്ടായിരുന്നു. ഇത് സാഹചര്യത്തിൻ്റെ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നു. നിയമാനുസൃതമല്ലാതെയും ആവശ്യമായ സാമ്പത്തിക ഗ്യാരണ്ടികൾ ഇല്ലാത്തതുമായ സ്ഥാപനങ്ങൾ വലിയ തുകകൾ ക്രയവിക്രയം നടത്തുമ്പോൾ കമ്പനികളുടെ ശേഷിയും സാമ്പത്തിക ഇടപാട് തുകയും തമ്മിൽ പൊരുതപ്പെടാതെ വരുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയിൽ അവരുടെ പങ്കാളിത്തത്തെ വെളിപ്പെടുത്തുന്നു. മാത്രമല്ല ഇത്തരം സ്ഥാപനങ്ങൾ വഴി ഇടപാട് നടത്തുന്നത് തങ്ങളുടെ പണം ഉദ്ദേശിച്ച അകൗണ്ടിൽ എത്തിച്ചേരുമെന്നതിനു യാതൊരു ഉറപ്പും ഉണ്ടാവുകയില്ല എന്ന പരിമിതിയുമുണ്ട്.

കുവൈറ്റിലെ എക്‌സ്‌ചേഞ്ച് കമ്പനികൾ സെൻട്രൽ ബാങ്കിൻ്റെ കർശന മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് എക്‌സ്‌ചേഞ്ച് കമ്പനികളുടെ തലവൻ അബ്ദുല്ല നജീബ് അൽ മുല്ല വ്യക്തമാക്കി. ഓരോ ഇടപാടുകളെ സംബന്ധിച്ചും കുവൈറ്റ് സെൻട്രൽ ബാങ്ക് എല്ലാ നിലയിലുമുള്ള റിപ്പോർട്ടുകൾ ശേഖരിക്കുന്നുണ്ട്. നിയമാനുസൃതമല്ലാത്ത ഇത്തരം ധനവിനിമയ കേന്ദ്രങ്ങളുമായി ഇടപാടുകൾ നടത്തുന്നവരും കർശന നിരീക്ഷണത്തിലാണ്. കള്ളപ്പണം വെളുപ്പിക്കൽ – വിനിമയ നിയമങ്ങൾ അനുശാശിക്കുന്ന ശിക്ഷകൾ ഇക്കൂട്ടരെ പിന്തുടർന്നെത്തും എന്നത് അവിതർക്കിതമാണ്. തട്ടിപ്പു സ്ഥാപനങ്ങളുടെ പിറവിയോടെ പൂർണ്ണ സുരക്ഷയിൽ പണമിടപാട് നടത്തിയിരുന്ന സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. മിക്ക എക്സ്ചേഞ്ച് കമ്പനികളും ഔട്ലെറ്റുകൾ അടച്ചു പൂട്ടിയും മറ്റു ചെലവുകൾ വെട്ടിക്കുറച്ചും നിലനിപ്പിനായി പൊരുതുകയാണ്. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന്റെ കല സാംസ്‌കാരിക സദസ്സുകൾക്കുള്ള നിർലോഭമായ വരുമാന ശ്രോതസ്സുകളായിരുന്ന എക്സ്ചേഞ്ച് കമ്പനികളുടെ ഇന്നത്തെ ദുർവിധിയെ തുടർന്ന് കുവൈറ്റിലെ സാംസ്‌കാരിക പരിപാടികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘തനിമ’ ദേശീയ വടംവലി മത്സരമാമാങ്കം വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ

Published

on

കുവൈറ്റ് സിറ്റി : പ്രസിദ്ധമായ ‘തനിമ’ ദേശീയ വടംവലി മത്സരവും പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ദാനവും ഡിസംബർ 6 ന് വെള്ളിയാഴ്ച നടക്കും. സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18 – മത് ദേശീയ വടംവലി മത്സരം അന്ന് ഉച്ചക്ക് 12 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചക്ക്‌ 12മണി മുതൽ വൈകീട്ട്‌ 8 മണി വരെ യാണ് ‘ഓണത്തനിമ’ വടം വലി മത്സരങ്ങളും മറ്റു സാംസ്‌കാരിക പരിപാടികളും നടക്കുക. തനിമ മുൻ ഹാർഡ്‌കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർത്ഥം ‘രാജു സക്കറിയ നഗർ’ എന്നു നാമകരണം ‌ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായി സമർപ്പിക്കും. പൊതുസമ്മേളനത്തിൽ സൗത്ത്‌ ആഫ്രിക്കൻ അംബാസഡർ ഡോ: മനേലിസി പി ഗെൻഗോ അതിഥിയായി സംബന്ധിക്കും. മത്സരങ്ങൾ ൧൨മണിയോടെ ആരംഭിക്കുമെങ്കിലും വൈകിട്ട് നാലു മണിക്ക് ഘോഷയാത്രയും 4.30 ന് പൊതു സമ്മേളനവും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അന്നേ ദിവസം കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കുന്നതാണു എന്നും സംഘാടകർ അറിയിക്കുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ ഒരു കുവൈറ്റി വിദ്യാർത്ഥിക്കും ഇങ്ങനെ അവാർഡ് ലഭിക്കുന്നുണ്ടെന്ന് സംഘാടകർ എടുത്തു പറഞ്ഞു.

മാസങ്ങളോളം പരീശീലനത്തിൽ ഉള്ള 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണു. കുവൈറ്റിൽ നിന്നും വിവിധ രജ്ജ്യങ്ങളിലേക്കു കുടിയേറിയിട്ടുള്ള പ്രവാസികളും ഇതാദ്യമായി ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി ഇങ്ങനെ നടക്കുന്ന മത്സരങ്ങളിൽ സംബന്ധിക്കുന്നു. കൂടാതെ ഈ മത്സരങ്ങളിൽ നിന്നും നിശ്ചിത മാനദണ്ഡമനുസരിച്ച് വ്യത്യസ്ത ടീമുകളിൽ നിന്ന്തിരഞ്ഞെടുക്കപ്പെടുന്ന ഒരു ടീമിന് ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്നതിനുള്ള അവസരവും ഇതാദ്യമായി ലഭ്യാമാവുന്നു. കായിക പ്രേമികളെ ആകർഷിക്കും വിധം 5 അടി നാല് ഇഞ്ചു ഉയരമുള്ള എവര്റോളിങ്ങ്‌ ട്രോഫികൾ തനിമ വടംവലിയുടെ മാത്രം പ്രത്യേകതയാണ്. ഇത് സംബന്ധിച്ച്‌ അബ്ബാസിയ യുനൈറ്റഡ്‌ ഇന്ത്യൻ സ്‌കൂൾ ഹാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ദിലീപ്‌ ഡി.കെ., പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, ഓഫീസ്‌ സെക്രെട്ടറി ജിനു കെ അബ്രഹാം, ജനറൽ കൺവീനർ ജോജിമോൻ തോമസ്‌, ട്രഷറർ റാണാ വർഗ്ഗീസ്‌, ഓണത്തനിമ ജോയിന്റ്‌ കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ്‌ കൺവീനർ ഷാജി വർഗ്ഗീസ്‌‌ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kuwait

മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് !

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ! മെഡക്‌സ് മെഡിക്കൽകെയർ ഗ്രൂപ്പ് സി.ഇ.ഒ. കൂടിയായ പ്രസിഡന്റ് ശ്രീ: മുഹമ്മദ് അലി വി.പി യാണ് ഗ്രുപ്പിനു വേണ്ടി ഏറ്റവും മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ബഹു: എം.പി. ഫ്രാൻസിസ് ജോർജിൽ നിന്നും ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റ് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്ത്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ ആതുരസേവനങ്ങൾക്കുള്ള ആദരവായാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കോട്ടയം ഡിസ്റ്റിൿട് അസോസിയേഷൻ കഴിഞ്ഞ ദിവസം അബ്ബാസിയ ആസ്പയർ സ്‌കൂളിൽ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റിൽ വെച്ചാണ് ശ്രീ മാണി സി. കാപ്പൻ എം.എൽ.എ., പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപലസ്വാമി തുടങ്ങിയവരുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തിൽ  ശ്രദ്ധേയമായ ഈ ആദരവ് മെഡക്‌സ് ഗ്രുപ്പിന് നൽകിയത്. പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ച് ഇത്തരം ഒരു ബഹുമതി സ്വീകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നു പുരസ്‌കാര ചടങ്ങിന് ശേഷം ശ്രീ മുഹമ്മദ് അലി വി.പി പറഞ്ഞു.

Continue Reading

Kuwait

അബ്ദലിയിൽ വന്പിച്ച ചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : അബ്ദലിയിൽ വന്പിച്ച ചാരായഉൽപ്പാദന കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഫാം ഹൌസിനോ ട് ചേർന്ന നീന്തൽ കുളം ഡിസ്റ്റില്ലെറിയുടെപ്രധാന സംഭരണ കേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു നടത്തി പ്പുകാർ. കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട അധികാരികൾക്കു ചോദ്യം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. അടുത്ത കാലത്തായി ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ദാക്ഷിണ്യമില്ലാത്ത കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Continue Reading

Featured