ഉമ്മൻചാണ്ടിയുമായി കെ എസ് യു കാലം മുതൽക്കെയുള്ള പരിചയം ; ആത്മാർത്ഥതയുടെ പര്യായം : വയലാർ രവി

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുമായി കെഎസ്‌യു കാലഘട്ടം മുതൽക്കെ അടുത്ത ബന്ധമാണെന്നും അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും ആത്മാർത്ഥയുടെ പര്യായമാണെന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പറഞ്ഞു.

നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി, വീക്ഷണം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ‘ഇതിഹാസം- ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്’ പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ പുസ്തകം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

Leave a Comment