ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പ് ; കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ മനസ്സിന് ജീർണത ബാധിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ മറുപടി പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു .രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ ഉമ്മൻചാണ്ടിയെ പഴിചാരുന്ന ചിറ്റിലപ്പള്ളി സ്വയം കണ്ണടച്ച് ഇരുട്ടാകുകയാണെന്നും .അക്രമങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ മേലിൽ ഏണിചാരുകയാണെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു .യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടമാണ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വളരെ മനോഹരമായ ഒരു പോസ്റ്റ് ആരും ശ്രദ്ധിക്കാതെ പോകരുത്….

രാഷ്ട്രീയ കൊലപാതകത്തിനെതിരെയുള്ള പോസ്റ്റിൽ ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെയും നല്ല വലിപ്പത്തിൽ ഒന്നാമതാക്കാൻ ചിറ്റിലപ്പള്ളി കാണിച്ച വ്യഗ്രത എന്തടിസ്ഥാനത്തിലുള്ളതാണ്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയിക്കും മുന്നെ ഉമ്മൻചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും കുടുംബത്തെയും ഉൾക്കൊള്ളിച്ച ചിറ്റിലപ്പള്ളിയോട് പറയാനുള്ളത് താങ്കൾ കണ്ണടച്ച് ഇരുട്ടാക്കരുത് എന്നാണ്.
യാതൊരുവിധത്തിലും അക്രമത്തെ പ്രോത്സാഹിപ്പിക്കാത്ത മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തെ മനപ്പൂർവ്വം അവഹേളിച്ച ചിറ്റിലപ്പള്ളി സത്യം പറയുന്നതിൽ ഭയപ്പെടുന്നത് എന്തിന്‌വേണ്ടിയാണ്.
അക്രമത്തിന്റെ പേരിൽ ഉമ്മൻചാണ്ടിയുടെ മുകളിൽ ഏണി ചാരുന്ന അങ്ങയുടെ കണ്ണിനു തിമിരവും മനസിന് ജീർണതയും ബാധിച്ചിരിക്കുകയാണ്.വളരെ അടിയന്തിരമായി ഈ രോഗത്തിനുള്ള ചികിൽസ നടത്താൻ തയ്യാറാവണം.

Related posts

Leave a Comment