ഉമയുടെ രാഷ്ട്രീയപ്രവേശം കെ.എസ്.യുവിലൂടെ

കൊച്ചി: കെ.എസ്.യുവിലൂടെയാണ് ഉമ തോമസ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ ആയിരുന്നു രാഷ്ട്രീയ പ്രവേശം. 1980 മുതല്‍ 1985 വരെ എറണാകുളം മഹാരാജാസ് കോളജിലാണ് ഉമ പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. 1982 ല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യു പാനലില്‍നിന്നും വനിതാ പ്രതിനിധിയായി വിജയിച്ച ഉമ 1984 ല്‍ യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണായും വിജയിച്ചു. മഹാരാജാസ് പഠനകാലത്ത് കെഎസ്യു നേതാവായിരുന്ന പി.ടി തോമസുമായി പ്രണയത്തിലാകും പിന്നീട് അദ്ദേഹത്തിന്റെ സഹധര്‍ണമിയാകുകയുമായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കേയാണ് ഉമ പി.ടിയുടെ ജീവിതസഖിയായി മാറിയത്. 1987 ജൂലൈ 9-ന് ആയിരുന്നു വിവാഹം. ബി.എസ്.സി സുവോളജി ബിരുദധാരിണിയായ ഉമ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഫിനാന്‍സ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്തു വരവേയാണ് പി.ടിയുടെ പിന്‍ഗാമിയാകാന്‍ പാര്‍ട്ടി നേതൃത്വം ഉമയെ തെരഞ്ഞെടുത്തത്.

Related posts

Leave a Comment