ഉമൈ ഖത്തർ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

യുണൈറ്റഡ് മാർഷ്യൽ അക്കാദമി ഇന്റർനാഷണൽ (UMAI QATAR) ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു് വെള്ളിയാഴ്ച രണ്ട് മണി മുതൽ വൈകീട്ട് ഏഴ് മണി വരെ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . രക്തം ഏറെ ആവശ്യമായ ഈ ദുരിത കാലത്ത് ഓരോ ആളുകളും അവരവരെക്കൊണ്ട്‌ കഴിയും വിധം ആരോഗ്യ രംഗത്തുള്ളവർക്ക് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ആയോധന കലാ രംഗത്ത് രണ്ട് പതിന്റാണ്ട് കാലത്തെ പാരമ്പര്യമുള്ള UMAI ഖത്തർ ഇങ്ങനെയൊരു ക്യാമ്പുമായി രംഗത്തിറങ്ങിയതെന്ന് സംഘാടകർ പറഞ്ഞു . രക്ത ദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ കാണുന്ന ഗൂഗിൾ ഷീറ്റിൽ വിവരങ്ങൾ നൽകണമെന്നഭ്യർത്ഥിച്ചു .

Related posts

Leave a Comment