ഉമാ തോമസ് പെരുന്ന സന്ദർശിച്ചു

ചങ്ങനാശേരി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദർശനത്തെ രാഷ്ട്രീയമായി കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് അവർ പിന്നീട് പറഞ്ഞു. പി.ടി. തോമസുമായി ഏറെ അടുപ്പമുണ്ടായിരുന്ന ജനറൽ സെക്രട്ടറിയെ കാണാൻ എത്തിയതാണെന്നും പിതൃതുല്യനായ അദ്ദേഹത്തിൻ്റെ അനുഗ്രഹം തേടുകയായിരുന്നു ഉദ്ദേശമെന്നും സന്ദർശനത്തിന് ശേഷം ഉമാ തോമസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related posts

Leave a Comment