ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചയിൽ പങ്കാളിയായി ഉമാ തോമസ്

ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന കോഴി നേർച്ചയിൽ പങ്കാളിയായി യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. ബെന്നി ബെഹനാൻ എം. പി യുടെ ക്ഷണപ്രകാരമാണ് ഉമാ തോമസ് പള്ളിയിൽ എത്തിയത്. ബെന്നി ബഹനാൻ എം പി കുടുംബസമേതം നേർച്ചയർപ്പിക്കാൻ പള്ളിയിൽ എത്തിയിരുന്നു. നേർച്ച അർപ്പിക്കാൻ എത്തിയിരുന്ന ഭക്തരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷമാണ് ഉമാ തോമസ് അവിടെ നിന്നും മടങ്ങിയത്.

Related posts

Leave a Comment