ഉമ തോമസ് പത്രിക നൽകി

കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമാ തോമസ് നാമനിർദേശ പത്രിക നൽകി. ജെബി മേത്തർ, ഹൈബി ഈഡൻ , മുഹമ്മദ് ഷിയാസ് തുടങ്ങി വിവിധ യുഡിഎഫ് നേതാതാക്കൾക്കൊപ്പമെത്തിയാണ് കാക്കനാട് കലക്ടറേട്ടിൽ ഉമ പത്രിക സമർപ്പിച്ചത്. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ സൂചകമായി സൈക്കിൾ റിക്ഷയിലെത്തിയാണ് ഉമ തോമസ് പത്രിക സമർപ്പിച്ചത്. അതേസമയം പ്രചാരണതിന് വേഗം കൂട്ടാൻ യുഡിഫ് നേതാക്കളുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും.

Related posts

Leave a Comment