ഇടപ്പളളി പെരുന്നാളിന് ഉമാ തോമസിന്റെ കോഴി നേർച്ച

കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ദേവാലയത്തിലെ പെരുന്നാളാഘോഷങ്ങളിൽ പങ്കെടുത്ത് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും. ബെന്നി ബഹന്നാൻ എംപിയും കുടുംബവും നടത്തിയ നേർച്ച വിരുന്നിലാണ് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഉമാ തോമസ് ഇന്നലെ എത്തിയത്. തിരുനാളിനെത്തുന്ന ഭക്തർക്ക് കോഴിക്കറി വിളമ്പുന്ന നേർച്ച ചടങ്ങിലാണ് ഉമാ തോമസും പങ്കെടുത്തത്. ബെന്നി ബഹന്നാനു പുറമേ, എൽദോസ് കുന്നപ്പള്ളി എംഎൽഎ, അൻവർ സാദത്ത് എംഎംൽഎ തുടങ്ങിയവരും ഉമയ്ക്കൊപ്പമുണ്ടായിരുന്നു.
ഇന്നു മണ്ഡലത്തിലുടനീളം സ്ഥാനാർഥിയുടെ പര്യടനമുണ്ട്. ഡിസിസി ഓഫീസിൽ നിന്നുള്ള പരിപാടികൾ അനുസരിച്ചാണ് പ്രവർത്തനം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലയിൽ നിന്നുള്ള മുഴുവൻ എംഎൽഎ മാരും എംപിമാരും യുഡിഎഫ് നേതാക്കളും പ്രചാരണ രം​ഗത്ത് സജീവമാണ്.

Related posts

Leave a Comment