തൃക്കാക്കര: മാതൃദിനം ആഘോഷിക്കാൻ കരുണാലയത്തിലെത്തിയ ഉമ തോമസിൻ്റെ മനസിലെ ശൂന്യത പി.ടി. തോമസ് മാത്രമായിരുന്നു. തൃക്കാക്കര മുണ്ടം പാലത്തെ കരുണാലയത്തിലെ അമ്മമാരോട് പി.ടി തോമസിനുണ്ടായിരുന്ന ബന്ധം വൈകാരികമായിരുന്നു.കഴിഞ്ഞ കോവിഡ് കാലത്ത് ഇവിടത്തെ അമ്മമാർക്ക് രോഗം ബാധിച്ചപ്പോൾ പി.ടി പ്രത്യേക മുൻകൈ എടുത്ത് കളക്ടറുമായി സംസാരിച്ച് കരുണാഭവൻ ജില്ലയിലെ ആദ്യ സ്വകാര്യ എഫ്.എൽ.ടി.എസ് ആയി പ്രഖ്യാപിച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കി. പിടി എന്ന രാഷ്ട്രീയ നേതാവ് ആ വിഷയത്തിൽ പുലർത്തിയ വൈകാരികത നേരിൽ കണ്ട അനുഭവം ഉമക്കുണ്ട്. കരുണാലയത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ എം.എൽ.എ ഫണ്ട് അനുവദിച്ച് ട്രാൻസ്ഫോർമർ വച്ച് പ്രശ്നം പരിഹരിച്ചു. ആ ഓർമകൾ പേറിയാണ് ഉമ തോമസ് അവിടെ എത്തിയത്. കരുണാലയത്തിലെ അമ്മമാർ ഏറെ സനേഹത്തോടെയാണ് ഉമയെ സ്വീകരിച്ചതും.
പി.ടി തോമസിന്റെ ഓർമകളുമായി മാതൃദിനം ആഘോഷിക്കാൻ ഉമ തോമസ് കരുണാലയത്തിൽ
