Bengaluru
ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി

മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.
Bengaluru
കര്‍ണാടകയിലെ അവസാന മാവോയിസ്റ്റ് ലക്ഷ്മി കീഴടങ്ങി

ബെംഗളൂരു: കര്‍ണാടകയിലെ അവസാന മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ വിദ്യാകുമാരി, പോലീസ് സൂപ്രണ്ട് അരുണ്‍ കെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കീഴടങ്ങല്‍.
കര്‍ണാടകയിലെ പ്രധാന നക്‌സല്‍ നേതാക്കളില്‍ ഒരാളായിരുന്നു ലക്ഷ്മി. ഏഴാം ക്ലാസ് വരെ പഠിക്കുകയും ശേഷം പാര്‍ട്ടിലേക്ക് ചേരുകയുമായിരുന്നു. ഗ്രാമത്തിലെ മോശം റോഡുകളെയും മദ്യശാലകയുടെ എതിരേയായിരുന്നു ആദ്യ പോരാട്ടം. 2006 വാരാഹി, കരവാലി എന്നിവിടങ്ങളിലെ മാവോയിസ്‌റ് പാര്‍ട്ടിയിലെ പ്രധാനപ്പെട്ട അംഗങ്ങളില്‍ ഒരാളായി മാറി.
മൂന്ന് ക്രിമിനല്‍ കേസുകളാണ് ലക്ഷ്മിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മച്ചാട്ടു വില്ലേജിലെ കോര്‍ത്തുഗുണ്ടി, ചാരു, ബച്ചാലു എന്നിവിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സായുധ ആക്രമണത്തില്‍ പങ്കെടുത്തുവെന്നതാണ് ലക്ഷ്മിക്കെതിരെയുള്ള കുറ്റം. കര്‍ണാടകയിലെ ‘എ കാറ്റഗറിയില്‍’ ഉള്‍പ്പെട്ട മാവോയിസ്റ്റാണ് ലക്ഷ്മി. സിദ്ധരാമയ്യ സര്‍ക്കാരിന്റെ നക്‌സല്‍ പുനരധിവാസ പാക്കേജാണ് കീഴടങ്ങലിനെ കുറിച്ച് ചിന്തിപ്പിച്ചെന്നും ലക്ഷ്മി മാധ്യമങ്ങളോടെ പറഞ്ഞു. തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
കീഴടങ്ങല്‍ പാക്കേജ് പ്രകാരം കീഴടങ്ങുന്ന മാവോസ്റ്റുകള്‍ക്ക് ഏഴ് ലക്ഷം രൂപയും വിദ്യാഭ്യാസം, പുനഃരധിവാസം, ജോലി തുടങ്ങിയ അടിസ്ഥാന പാക്കേജുകളാണ് നല്‍കുക. പാക്കേജ് നിര്‍ദ്ദേശിച്ചതിന് ശേഷം 22 നക്സല്‍ പ്രവര്‍ത്തകരാണ് 2025 ല്‍ മാത്രം കീഴടങ്ങീട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലക്ഷ്മി കര്‍ണാടകയിലെ അവസാന മാവോയിസ്റ്റാണെന്നും ഇതോടെ കര്‍ണാടക നക്‌സല്‍ രഹിതമായെന്നും പൊലീസ് സൂപ്രണ്ട് വിക്രം അമതെ പറഞ്ഞു.
Accident
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർ മരിച്ചു. കർണാടകയിലെ യെല്ലാപുരയിൽ ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. 25 പേരായിരുന്നു അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Bengaluru
കർണാടകയിൽ മലയാളി വ്യവസായിയെ പട്ടാപ്പകൽ നടുറോഡില്‍ കൊള്ളയടിച്ചു

മൈസൂരു: കർണാടകയിൽ മലയാളി വ്യവസായിയെ പട്ടാപ്പകൽ നടുറോഡില്‍ കൊള്ളയടിച്ചു. മൈസുരുവിലെ ഹാരോഹള്ളിയിലുള്ള ജയപുരയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബെംഗളുരുവിലെ വ്യവസായിയായ സൂഫിയെ ആണ് കൊള്ളയടിച്ചത്. ഇയാളുടെ വണ്ടിയും ഒന്നരലക്ഷം രൂപയുമായി കൊള്ളസംഘം കടന്നുകളഞ്ഞു. വയനാട് ഉൾപ്പെടെ കർണാടക അതിർത്തിയോട് ചേർന്ന ചെക്ക് പോസ്റ്റുകളിലും ഹൈവേകളിലും വണ്ടിക്കും മോഷ്ടാക്കള്‍ക്കുമായി തെരച്ചില്‍ ഊർജിതമാക്കി. വെള്ള ഫോർഡ് എക്കോസ്‍പോർട്ട് കാറിനായി തെരച്ചില്‍ തുടർന്ന് പൊലീസ്. വയനാട് എസ്‍പി ഉൾപ്പെടെ അതിർത്തി ജില്ലാ പൊലീസ് മേധാവിമാരുടെ സംഘം വാഹനത്തിനായുള്ള തെരച്ചില്‍ ഏകോപിപ്പിക്കുന്നുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login