തകർന്ന് തരിപ്പണമായി യുക്രൈൻ, ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു, ഇടതടവില്ലാതെ ആക്രമണം

ന്യൂഡൽഹി:യുക്രൈനെതിരായ പോരാട്ടം കടുപ്പിച്ച് റഷ്യ. യുദ്ധം 24 മണിക്കൂർ പിന്നിടുമ്പോൾ യുക്രൈനിന്റെ മിക്ക ന​ഗരങ്ങളും റഷ്യൻ സൈനികരുടെ പിടിയിലാണ്. തലസ്ഥാനമായ കീവിൽ നിന്ന് കൂട്ടപ്പലായനമാണ്. ഒന്നര ലക്ഷത്തോളം പോർ കഴിഞ്ഞ രാത്രി ന​ഗരം വിട്ടു. ചെറുത്തു നിൽക്കാൻ കഴിയാതെ യുക്രൈൻ സൈനികരും ആയുധം താഴെ വയ്ക്കുന്ന‌തായി റിപ്പോർട്ടുകളുണ്ട്. അടുത്ത 48 മണിക്കൂറുകൾക്കുള്ളിൽ സൈനിക നടപടികൾ അവസാനിക്കുമെന്ന അഭ്യൂഹവും പരക്കുന്നു.
നൂറു കണക്കിനു കെട്ടിടങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും തകർന്നു. 154 പേർ കൊല്ലപ്പെട്ടു എന്നാണ് അവസാനമായി പുറത്തുവരുന്ന ഔദ്യോ​ഗിക കണക്കെങ്കിലും മരണ സംഖ്യ ആയിരം പിന്നിടുമെന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിലുള്ള 200 വിദ്യാര്‌ഥികളടക്കം ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണ്.

യുക്രൈൻ പ്രസിഡന്റ് സോളൻസിയും റഷ്യടൻ പ്രസിഡന്റ് ളാദ്മിർ പുടിനും (ഫയൽ ചിത്രം)


അതിനിടെ റഷ്ക്കെതിരേ ഉപരോധം കടുപ്പിച്ച്നാറ്റോ രാജ്യങ്ങൾ. അം​ഗരാജ്യങ്ങളിൽ എതെങ്കിലും ആക്രമിക്കപ്പട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് നാറ്റാ മുന്നറിയിപ്പ് നൽകി. ഇതിനായി റഷ്യയുടെയും ഉക്രൈന്റെയും അതിർ‌ത്തികളിൽ നാറ്റോ സേന തമ്പടിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ കൂടുതൽ ടാങ്കുകളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്നും മുന്നറിയിപ്പ്. റഷ്യയുടെ നാല് ബാങ്കുകൾക്കും ഉപരോധം ഏർപ്പെടുത്തി.
യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ഇന്നലെ രാത്രി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ചാണ് ഇരുവരും സംസാരിച്ചത്. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.

നരേന്ദ്രമോദി

ചർച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടതായാണ് വിവരം. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും.

അതേസമയം, യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ജോ ബൈഡൻ


യുക്രെയിനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രെയിനെ ആക്രമിച്ച റഷ്യ അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യയ്ക്കെതിരെ കടുത്ത ഉപരോധ നടപടികളും ജോ ബൈ‌ഡൻ പ്രഖ്യാപിച്ചു. അമേരിക്കയിലെ നാല് റഷ്യൻ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. വ്യക്തികൾക്കും ഉപരോധം ബാധകമാണ്. സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനമാണ് പുടിന്റെ ലക്ഷ്യം. പുടിനുമായി സംസാരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി

Related posts

Leave a Comment