യുക്രെയ്നിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് സർവീസ് നടത്താനൊരുങ്ങി എയർ ഇന്ത്യ.
ഫെബ്രുവരി അവസാനത്തോടെ മൂന്ന് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് എയർ-ഇന്ത്യ അറിയിച്ചു.കീവിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലേക്ക് മൂന്ന് സർവീസുകളാണ് എയർ ഇന്ത്യ നടത്തുക. ഫെബ്രുവരി 22, 24, 26 തീയതികളിൽ ആയിരിക്കും സർവീസ്.
ഇതിനായി എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ സജ്ജമാക്കും. ബോയിംഗ് 787 ഡ്രീംലൈനറിന്റെ ഒറ്റ എയർ ക്രാഫ്റ്റിൽ 256 യാത്രക്കാരെ ഉൾക്കൊള്ളിക്കാനാകും.യുക്രെയ്നിലേക്കോ അവിടെ നിന്ന് ഇന്ത്യയിലേക്കോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് എയർ ഇന്ത്യയുടെ ബുക്കിംഗ് ഓഫീസുകൾ, വെബ്സൈറ്റ്, കോൾ സെന്റർ, അംഗീകൃത ഏജന്റുമാർ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും എയർ ഇന്ത്യ അറിയിച്ചു.