Connect with us
48 birthday
top banner (1)

Accident

യുകെജി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു

Avatar

Published

on

കണ്ണൂർ: അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു കെ ജി വിദ്യാർത്ഥിനി സൻഹ മറിയമാണ് മരിച്ചത്. വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്.മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Accident

ബസിനെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെ സ്‌കൂട്ടര്‍ എതിരേ വന്ന ലോറിയില്‍ ഇടിച്ചു; എൻജിനിയറിങ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ എൻജിനിയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമല്‍ ജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർത്ഥി അമല്‍ ഷാജി (19) ആണ് മരിച്ചത്. ഇടുക്കി പെരുവന്താനം സ്വദേശിയായ അമല്‍ കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി- എരുമേലി റോഡില്‍ 26-ാം മൈലിനു സമീപമാണ് അപകടം നടന്നത്. രാവിലെ ഒൻപതരയോടെ കോളജിലേക്ക് പോകുന്നവഴി സ്വകാര്യബസിനെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ അമല്‍ഷാജിയുടെ സ്‌കൂട്ടർ എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ അമല്‍ തത്ക്ഷണം തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടർ പൂർണമായും തകർന്നു.

Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Accident

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു; 12 പേര്‍ക്ക് പരുക്ക്

Published

on

മലപ്പുറം: സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. കൊണ്ടോട്ടി മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് ഇന്ന് രാവിലെ 9 മണിയോടെ അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Advertisement
inner ad

ഡ്രൈവറും വിദ്യാര്‍ഥികളും ഉള്‍പ്പടെ 12 പേര്‍ക്കാണ് പരുക്കേറ്റത്. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Featured