Connect with us
lakshya final

crime

ബ്രിട്ടനിലെ നഴ്‌സിന്റെ മരണം കൊലപാതകം; ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ്

Veekshanam

Published

on

ലണ്ടന്‍: ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിന്റെ മരണം കൊലപാതകം. അഞ്ജുവിനെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് യുകെ പൊലീസ്. വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തും മുന്‍പേ അഞ്ജു മരിച്ചു. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അഞ്ജു ഒന്നര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗംലം സ്വദേശിയാണ്. ഭർത്താവ് സാജു 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ തുടരുമെന്ന് യുകെ പൊലീസ് കുടുംബത്തെ അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ സഹായം തേടി കുടുംബം. മുപ്പത് ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ടതെന്നു കുടുംബം പറഞ്ഞു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

മാങ്ങാ മോഷണക്കേസ് പ്രതിയായ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Published

on

തിരുവനന്തപുരം: മാങ്ങാ മോഷണക്കേസ് പ്രതിയായ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി പിരിച്ചുവിട്ടത്. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.

കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു. പൊലീസിന്‍റെ സൽപേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading

crime

പട്ടാപ്പകല്‍ രണ്ടരലക്ഷം കവര്‍ന്നു; മീശ വിനീത് വീണ്ടും പിടിയില്‍

Published

on

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവര്ന്ന കേസിൽ പ്രമുഖ ടിക് ടോക് താരവും കൂട്ടാളിയും പിടിയിൽ. 

മീശ വിനീത് എന്ന വിനീത് (26), ജിത്തു (22) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടറിലെത്തി പെട്രോള് പമ്പ് മാനേജരിൽ നിന്ന് കവർച്ച നടത്തുകയായിരുന്നു. ടിക് ടോക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽത്സംഗ കേസിലും പ്രതിയാണ്.

Advertisement
inner ad

കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച്‌ കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില് നിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച്‌ കവര്ച്ച നടത്തിയത്.

Advertisement
inner ad
Continue Reading

crime

അച്ഛനോടുള്ള പകയുമായി ജീവിച്ചത് 15 വർഷം, കുറ്റബോധമില്ലെന്നു പ്രതി

Published

on

തൃശൂർ: അവണൂരിൽ അച്ഛന് കടലക്കറിയിൽ വിഷം നൽകി കൊലപ്പെടുത്തിയ മകനെ ഇന്ന് സ്വന്തം വീട്ടിലെത്തിച്ചു തെളിവെടുത്തു. പ്രതി അക്ഷോഭ്യനായാണു കാണപ്പെട്ടത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. അവണൂർ സ്വദേശിയായ ശശീന്ദ്രനെ കടലക്കറിയിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്ന് ആയുർവേദ ഡോക്ടറായ മകൻ മയൂര നാഥൻ ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. അച്ഛനെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
എംബിബിഎസിന് സീറ്റ് കിട്ടാനുള്ള മാർക്ക് മയൂരനാഥന് ഉണ്ടായിരുന്നു. എന്നാൽ ആയുർവേദ ഡോക്ടറാകാനായിരുന്നു പ്രതിക്ക് താത്പര്യം. ഇതു പ്രത്യേക താത്പര്യത്തോടെ ആയിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിന് മുകളിൽ സ്വന്തമായി ആയുർവേദ ലാബുണ്ടാക്കിയ മയൂരനാഥൻ ഇവിടെ മരുന്നുകൾ സ്വന്തമായി നിർമ്മിക്കാറുണ്ടായിരുന്നു. ഇവിടെ തന്നെയാണ് അച്ഛനെ വകവരുത്താനുള്ള വിഷക്കൂട്ടും തയ്യാറാക്കിയതെന്നാണ് വിവരം. തന്റെ അമ്മ മരിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛൻ പുനർ വിവാഹം കഴിച്ചതിൽ മയൂരനാഥന് ദേഷ്യമുണ്ടായിരുന്നു. 15 വർഷത്തോളം മയൂരനാഥൻ ഈ പകയുമായി ജീവിച്ചു. ഈയിടെ വീട്ടിൽ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതും അച്ഛനെ വധിക്കാനുള്ള കാരണമായെന്ന് മയൂരനാഥൻ പൊലീസിനോട് പറഞ്ഞു.

ഓൺലൈനായി വരുത്തിയ വിഷ പദാർഥങ്ങൾ ചേർത്ത് പ്രതിയായ മയൂരനാഥൻ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത്. കടലക്കറിയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു. അച്ഛൻ ശശീന്ദ്രനെ മാത്രമായിരുന്നു മയൂരനാഥൻ ലക്ഷ്യമിട്ടത്. എന്നാൽ ശശീന്ദ്രൻ കഴിച്ചു ബാക്കി വന്ന കടലക്കറി വീട്ടിലെ പ്രധാന കറിപ്പാത്രത്തിൽ രണ്ടാനമ്മ തിരിച്ചിട്ടതിനാലാണ് മറ്റ് നാലു പേർക്കു കൂടി വിഷബാധയേറ്റത്. മയൂരനാഥൻ ഒഴികെ മറ്റെല്ലാവരും കടലക്കറി കഴിക്കുകയും ചെയ്തു. അതേ സമയം മയൂരനാഥൻ രാവിലെ വീട്ടിൽ നിന്ന് ഒന്നും കഴിച്ചില്ല. ഇതാണ് കേസ് വേഗത്തിൽ തെളിയാൻ കാരണമായത്.

Advertisement
inner ad

എംബിബിഎസിന് സീറ്റ് കിട്ടാനുള്ള മാർക്ക് മയൂരനാഥന് ഉണ്ടായിരുന്നു. എന്നാൽ ആയുർവേദ ഡോക്ടറാകാനായിരുന്നു പ്രതിക്ക് താത്പര്യം. വീടിന് മുകളിൽ സ്വന്തമായി ആയുർവേദ ലാബുണ്ടാക്കിയ മയൂരനാഥൻ ഇവിടെ മരുന്നുകൾ സ്വന്തമായി നിർമ്മിക്കാറുണ്ടായിരുന്നു. ഇവിടെ തന്നെയാണ് അച്ഛനെ വകവരുത്താനുള്ള വിഷക്കൂട്ടും തയ്യാറാക്കിയതെന്നാണ് വിവരം. തന്റെ അമ്മ മരിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ അച്ഛൻ പുനർ വിവാഹം കഴിച്ചതിൽ മയൂരനാഥന് ദേഷ്യമുണ്ടായിരുന്നു. 15 വർഷത്തോളം മയൂരനാഥൻ ഈ പകയുമായി ജീവിച്ചു. ഈയിടെ വീട്ടിൽ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതും അച്ഛനെ വധിക്കാനുള്ള കാരണമായെന്ന് മയൂരനാഥൻ പൊലീസിനോട് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured