Connect with us
48 birthday
top banner (1)

Kerala

ആഭ്യന്തര വകുപ്പിൽ ന‌ടക്കുന്നത് നാണംകെട്ട കാര്യങ്ങൾ: സതീശൻ

Avatar

Published

on

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിൽ നടക്കുന്നത് നാണംകെട്ട കാര്യങ്ങളെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വകുപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് സതീശൻ മുതലപ്പൊഴിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ വിഷയങ്ങളിൽ നിന്നും ഓടിയൊളിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിൽ മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണ്. അങ്ങോട്ട് ഒന്നും ചോദിക്കാൻ പാടില്ല. ഇങ്ങോട്ട് മാത്രമെ പറയൂ. മുഖ്യമന്ത്രി പാർട്ടി യോഗങ്ങളിൽ മാത്രമെ സംസാരിക്കൂ. പാർട്ടി യോഗങ്ങളിൽ മുന്നിൽ ഇരിക്കുന്ന സഖാവിന് എഴുന്നേറ്റു നിന്ന് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനാകില്ലല്ലോ. മാധ്യമങ്ങളെ കാണാനും പ്രതിപക്ഷ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും മുഖ്യമന്ത്രി തയാറല്ല. ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും മറുപടിയില്ല. നാട്ടിൽ എന്ത് സംഭവിച്ചാലും അത് അദ്ദേഹത്തെ ബാധിക്കില്ല. അദ്ദേഹത്തിന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിൽ നാണംകെട്ട കാര്യങ്ങളാണ് നടക്കുന്നത്. ഉത്തരം പറയേണ്ടെന്നത് മുഖ്യമന്ത്രി ഒരു സൗകര്യമായി എടുത്തിരിക്കുകയാണ്. പക്ഷെ എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾ നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരം പറയിക്കും.
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞിട്ടല്ല നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകുന്നത്. അയാളോട് ചോദിച്ചിട്ടല്ല നിയമസഭയിലെ നടപടിക്രമങ്ങൾ യു.ഡി.എഫ് തീരുമാനിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിയമസഭയുടെ പുറത്ത് നിന്ന് പറഞ്ഞാൽ മതിയെന്നാണ് കേരളത്തിലെ ജനങ്ങൾ സുരേന്ദ്രന്റെ പാർട്ടിയോട് പറഞ്ഞിരിക്കുന്നത്. അദ്ദേഹം നിയമസഭ ഗേറ്റിന് പുറത്ത് നിന്നു കൊണ്ട് പറയുകയും തീരുമാനിക്കുകയും ചെയ്താൽ മതി. അകത്ത് പറയേണ്ട കാര്യങ്ങൾ യു.ഡി.എഫ് തീരുമാനിക്കും. സ്പീക്കർക്കെതിരായ വിഷയത്തിൽ യു.ഡി.എഫ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് പറയേണ്ടിടത്ത് പറയും.

തനൂരിലെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരുതരമായ കൃത്യവിലോപവും കുറ്റകൃത്യവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. രാസ പരിശോധനാ ഫലം കൂടി പുറത്ത് വരട്ടെ. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ട്.

Advertisement
inner ad

തന്നെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന തോമസ് കെ. തോമസ് എം.എൽ.എയുടെ ആരോപണം ഗുരുതരമാണ്. അദ്ദഹത്തിന്റെ ഡ്രൈവറുമായി ചേർന്ന് പാർട്ടിയിൽ ഉൾപ്പെട്ടയാൾ ഗൂഡാലോച നടത്തിയെന്നും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ലക്ഷ്യമെന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇത് പാർട്ടി കോടതിയിൽ തീർപ്പാക്കേണ്ട വിഷയമല്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇക്കാര്യം ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Published

on

തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

Kerala

ആമയിഴഞ്ചാൻ തോട് അപകടം: ഉത്തരവാദിത്വം സർക്കാരിന്: രമേശ് ചെന്നിത്തല

Published

on

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും റയിൽവേയുടെയും കോർപ്പറേഷൻറെയും ഭാഗത്ത് തെറ്റുണ്ട്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നം കാലങ്ങളായി നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല.ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ നിരവധിതോടുകളും കനാലുകളുമുള്ളത്. എന്നാൽ സർക്കാർ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. കനത്തമഴയും വെള്ളപ്പൊക്കവും മഴക്കാലരോഗങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ആശുപത്രികളിൽ പനിക്കുള്ള ഗുളികപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ഉറങ്ങുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured