അവസാന വര്‍ഷ കോളജ്​ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ്​ 31നകം പരീക്ഷ നടത്താന്‍ യു.ജി.സി നിര്‍ദേശം

ന്യൂഡല്‍ഹി: അവസാന വര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക്​ നിര്‍ബന്ധമായും പരീക്ഷ നടത്തണമെന്ന്​ കോളജുകള്‍ക്ക്​ യൂനിവേഴ്​സിറ്റി ​ഗ്രാന്‍റ്​സ്​ കമീഷന്‍റെ നിര്‍ദേശം. അതേസമയം, ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ പരീക്ഷകളുണ്ടായിരിക്കില്ല. വെള്ളിയാഴ്ച പ​ുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ്​ യു.ജി.സി ഇക്കാര്യം വ്യക്തമാക്കുന്നത്​.

പരീക്ഷയെ കൂടാതെ അക്കാദമിക​ പ്രവേശനം എന്നിവയുടെ അക്കാദമിക കലണ്ടര്‍ പ്രസിദ്ധീകരിച്ചു. 2021-22 വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്‍റെ നടപടികള്‍ സെപ്​തംബര്‍ 30നകം പൂര്‍ത്തിയാക്കണം. ഒക്​ടോബര്‍ ഒന്നിന്​ അക്കാദമിക്​ വര്‍ഷം ആരംഭിക്കണം -യു.ജി.സി സെക്രട്ടറി രജനീഷ്​ ജെയിന്‍ വൈസ്​ ചാന്‍സലര്‍മാര്‍ക്ക​ും കോളജ്​ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നു.

Related posts

Leave a Comment