ചൈനയിൽ അന്യഗ്രഹജീവികളുടെ സാന്നിധ്യമോ …? പൈലറ്റ് ഷെയർ ചെയ്ത പറക്കുന്ന വസ്തുക്കളുടെ വീഡിയോ വൈറൽ ആകുന്നു

ചൈനയുടെ തെക്കേ സമുദ്രത്തിനു മുകളിൽ വെച്ച്അമേരിക്കൽ പൈലറ്റ് കണ്ട തിരിച്ചറിയാനാവാത്ത പറക്കുന്ന വസ്തുക്കളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം .നാല് വീതമുള്ള മൂന്നു വരികളിലായുള്ള പറക്കുന്ന പ്രകാശ കൂട്ടങ്ങളായാണ് വസ്തുക്കളെ ഹോംഗ് കോങിനടുത്ത് വെച്ച് കാണപ്പെട്ടത് . പ്രകാശ കൂട്ടങ്ങൾ പെട്ടെന്ന് തന്നെ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു പോകുന്നുമുണ്ട് . “ഇത് എന്താണെന്ന് എനിക്ക് അറിയില്ല ” എന്ന് 59 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ പൈലറ്റ് പറയുന്നു . പ്രമുഖ മാധ്യമങ്ങളടക്കം നിരവധി പേരാണ് വീഡിയോ ഇതിനകം തന്നെ ഷെയർ ചെതിട്ടുള്ളത് .

പലതരത്തിലുള്ള കിംവദന്തികളാണ് തിരിച്ചറിയാനാകാത്ത പറക്കുന്ന വസ്തുക്കളെ പറ്റി സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്. അന്യഗ്രഹജീവികളുടെ പേടകമാണിതെന്നാണ് ഒരുകൂട്ടർ പറയുന്നതെങ്കിൽ , സ്വർഗത്തിൽ നിന്നും വന്ന മാലാഖയാണിതെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത് . ഇത് രണ്ടുമല്ല ഇത് ഒരു തരത്തിലുള്ള സൈനികാഭ്യാസം ആണെന്നാണ് മൂന്നാമത്തെ കൂട്ടരുടെ അഭിപ്രായം .വീഡിയോയെ കുറിച്ച് ഔദ്യോഗികമായി തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല .

Related posts

Leave a Comment