പഞ്ചായത്ത് വൈസ് പ്രസിഡന്റിൻ്റ വാക്സിൻ അട്ടിമറിയിൽ പ്രതിഷേധിച്ച് യു ഡി വൈ എഫ് പ്രതിഷേധ ജ്വാല നടത്തി

കൂട്ടാലിട : വിദ്യാർത്ഥികൾക്കുള്ള മുൻഗണനാ ലിസ്റ്റിൽ ഒരു മാനദണ്ഡവുമില്ലാതെ  സ്വന്തം മകളുടെ പേര് ഉൾപ്പെടുത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി കോട്ടൂർ അങ്ങാടിയിൽ  പ്രതിഷേധ ജ്വാല  നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സി.കെ. ഷക്കീർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം പ്രസിഡന്റ് രജീഷ് കൂട്ടാലിട  അധ്വക്ഷനായി.ഡി.സി.സി മെoമ്പർ സിഎച്ച് സുരേന്ദ്രൻ പഞ്ചായത്ത് മെoമ്പർമാരായ ഇ.അരവിന്ദാക്ഷൻ, കെ.പി .മനോഹരൻ,കൃഷ്ണൻ മണിയിലായി,അച്യുത് വിഹാർ ഉണ്ണി,പിസിസുരേഷ്,കെ.ടി.ഷഫീദ് ,അർജുൻ പൂനത്ത്,വിജയൻ എന്നിവർ സംസാരിച്ചു.വിഷ്ണു അനിയോത്ത്,ഷാദിൽ കുന്നരം വെള്ളി,വിനീത്,അർഷാദ് പൂനത്ത്, എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment