പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനവ് 10 ന് യു.ഡി.എഫ് കുടുംബ സത്യഗ്രഹം


മലപ്പുറം: പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധിപ്പിച്ച് നികുതി കൊള്ളയിലൂടെ സാധാരണ ജനങ്ങളെ ഇരുട്ടടി അടിച്ച കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ജനദ്രോഹത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുവാന്‍ 10 രാവിലെ 10 മണി മുതല്‍ 11 മണി വരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ കുടുംബ സത്യഗ്രഹം നടത്തും. സത്യഗ്രഹത്തില്‍ എല്ലാ കുടുംബാംഗങ്ങളും പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കണം. പെട്രോള്‍, ഡീസല്‍ പാചക വാതക വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക ‘ യു.ഡി.എഫ് കുടുംബ സത്യഗ്രഹം’ എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് പിടിക്കേണ്ടതാണ്. യു.ഡി.എഫ് നേതാക്കളും, പ്രവര്‍ത്തകരും, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്ഥാപങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങി എല്ലാവരും അവരുടെ വീടുകളില്‍ കുടുംബ സത്യഗ്രഹം അനുഷ്ടിച്ച് ഈ പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ ലത്തീഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Related posts

Leave a Comment