യു.ഡി.എഫ് ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കം

തിരുവനന്തപുരം :യു.ഡി.എഫ് ജില്ലാ സമ്മേളനങ്ങൾക്ക് നാളെ കാസർകോട് നിന്നും തുടക്കമാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം പി,യു.ഡി.എഫ് കൺവീനർ എം എം ഹസൻ, പി കെ കുഞ്ഞാലികുട്ടി, പി ജെ ജോസഫ്,എ എ അസീസ്,അനൂപ് ജേക്കബ്,ഡോ.എം കെ മുനീർ,സി പി ജോൺ,ദേവരാജൻ,മാണി സി കാപ്പൻ,രാജൻബാബു,ജോൺ ജോൺ തുടങ്ങിയ ഘടകകക്ഷി നേതാക്കൾ സമ്മേളനങ്ങളിൽ പങ്കെടുക്കും. ജില്ലകളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തലും ഭാവി സമരപരിപാടികൾ തീരുമാനിക്കുന്നതും സംബന്ധിച്ച വിശദമായ ചർച്ചകൾ സമ്മേളനങ്ങളിൽ നടത്തുമെന്നും യു.ഡി.എഫ് കൺവീനർ ഹസൻ അറിയിച്ചു.

ജില്ലാ സമ്മേളനങ്ങളുടെ പുതുക്കിയ തീയതികൾ ചുവടെ ചേർക്കുന്നു.
ഇന്ന് രാവിലെ 10 മണി, കാസർകോട്
ഉച്ചയ്ക്ക് 3 മണി, കണ്ണൂർ
നാളെ രാവിലെ 10 മണി, വയനാട്
ഉച്ചയ്ക്ക് 3 മണി, കോഴിക്കോട്
നവംബർ 17 രാവിലെ 10 മണി, മലപ്പുറം
ഉച്ചയ്ക്ക് 3 മണി, പാലക്കാട്
നവംബർ 18 രാവിലെ 10 മണി, തൃശൂർ
ഉച്ചയ്ക്ക് 3 മണി, എറണാകുളം
നവംബർ 20 രാവിലെ 10 മണി, ഇടുക്കി (തൊടുപുഴ)
ഉച്ചയ്ക്ക് 3 മണി, കോട്ടയം
നവംബർ 24 രാവിലെ 10 മണി, കൊല്ലം
ഉച്ചയ്ക്ക് 3 മണി, ആലപ്പുഴ
നവംബർ 25 രാവിലെ 10 മണി, പത്തനംതിട്ട
ഉച്ചയ്ക്ക് 3 മണി, തിരുവനന്തപുരം

യു.ഡി.എഫി ന്റെ പഞ്ചായത്ത്മണ്ഡലം, ജില്ലാ സംസ്ഥാന സമിതി അംഗങ്ങളും എം.പിമാരും എം.എൽ.എമാരും ഘടകകക്ഷികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികളും സമ്മേളനങ്ങളിൽ പങ്കെടുക്കും.

Related posts

Leave a Comment