വണ്ടൂരിലെ ഉപതെരഞ്ഞെടുപ്പ്; യു ഡി എഫ് നേതൃയോഗം ചേര്‍ന്നു

വണ്ടൂര്‍: ആഗസ്റ്റ് 11 ന് നടക്കുന്ന വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡിലെ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ വണ്ടൂരില്‍ യു ഡി എഫ് നേതൃയോഗം ചേര്‍ന്നു. ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന സി കെ മുബാറക്കിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. യോഗം എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
അസ്‌ക്കര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഇ മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മല്‍ വി എ കെ തങ്ങള്‍, മുരളി കാപ്പില്‍ , കെ ഫസല്‍ ഹഖ്, ഷൈജല്‍ എടപ്പറ്റ, ശരീഫ് തുറക്കല്‍ പ്രസംഗിച്ചു.

Related posts

Leave a Comment