സിപിഎം – എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് ഫലിച്ചില്ല; ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് ജയം; സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ

ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന്‍റെ സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ. എസ്.ഡി.പി.ഐ സ്ഥാനാർഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്‍റെ ജയം. കഴിഞ്ഞ ദിവസം സിപിഎം അവിശ്വാസ പ്രമേയത്തെ എസ്.ഡി.പി.ഐ പിന്തുണയ്ക്കുക കൂടി ചെയ്തതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി ആരുമായും സന്ധിയുണ്ടാക്കുന്ന പാര്‍ട്ടിയാണു സിപിഎം എന്നുള്ള കടുത്ത വിമർശങ്ങള്‍ നേരിടേണ്ടിവന്നു. അധികാരത്തിലെത്താൻ എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയാൽ കൂടുതൽ വിമർശനം ഉണ്ടാകുമെന്ന വിലയിരുത്തലാണ് എൽ.ഡി.എഫ് ഇന്നത്തെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നത് എന്നാണ് റിപ്പോർട്ട്.

Related posts

Leave a Comment