Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

ശാസ്ത്ര സാഹിത്യ പരിഷത്ത് തള്ളിയ കെ റെയിൽ സിപിഎമ്മും തള്ളിപ്പറയണം

Avatar

Published

on

  • പിണറായിയുടെ അത്യാഗ്രഹത്തിന് കേരളത്തെ
    വിട്ടുകൊടുക്കില്ലെന്നു സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത് കെ റെയിൽ പദ്ധതിക്കെതിരേ രൂക്ഷവിമർശനമുള്ള പഠന റിപ്പോർട്ടുമായി രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ഇനിയെങ്കിലും അതിനെ തള്ളിപ്പറയാൻ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

കെ റെയിൽ പദ്ധതിക്കെതിരേ കേന്ദ്രസർക്കാരും വിവിധ ഏജൻസികളും ജനങ്ങളും ഒന്നടങ്കം രംഗത്തുവന്നതിനു പിന്നാലെയാണ് ശാസ്ത്രസാഹിത്യ പരിഷത്തും വന്നത്. എന്നാലും പദ്ധതി നടപ്പാക്കിയേ തീരൂ എന്ന പിടിവാശിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു പോകുന്നത് പദ്ധതി നടപ്പാക്കിയാൽ കിട്ടുന്ന ശതകോടികളുടെ വെട്ടുമേനി സ്വപ്‌നം കണ്ടാണ്. ഒരു രാജ്യസഭാ എംപിയുടെ ഭാര്യ ഉൾപ്പെടെയുള്ള ഡസൻ കണക്കിന് സഖാക്കൾ ഇപ്പോൾ വെറുതെയിരിക്കുന്ന കെ റെയിലിനെ നികുതിപ്പണം ഉപയോഗിച്ച് നിലനിർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അത്യാഗ്രഹത്തിന് ഈ നാടിനെ വിട്ടുകൊടുക്കാൻ മനസില്ലെന്ന് സുധാകരൻ വ്യക്തമാക്കി.

എഐ ക്യാമറ, കെ ഫോൺ പദ്ധതികളുടെയെല്ലാം വെട്ടുമേനി എത്തുന്ന അതേ പെട്ടിയിലേക്കാണ് കെ റെയിലിന്റെ വെട്ടുമേനിയും എത്തേണ്ടത്. എന്നാൽ കെ റെയിലിന്റെ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് യുഡിഎഫ് നടത്തിയ ഉജ്വലമായ സമരമാണ് ഈ പദ്ധതിയെ തടഞ്ഞു നിർത്തിയത്. കേരളത്തിന്റെ കാവലിന് യുഡിഎഫ് ഉള്ളിടത്തോളം കാലം കെ റെയിൽ പദ്ധതി നടപ്പാക്കാമെന്ന് ആരും ദിവാസ്വപ്‌നം കാണേണ്ട. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ, നിലവിലെ പാതകളുടെയും സിഗ്നലുകളുടെയും നവീകരണം തുടങ്ങിയ ബദലുകളാണ് സർക്കാർ നടപ്പാക്കേണ്ടതെന്ന് സുധാകരൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

യുഡിഎഫ് നേരത്തെ ചൂണ്ടിക്കാട്ടിയ ഞെട്ടിപ്പിക്കുന്ന നിരവധി കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. അപൂർണമായ ഡിപിആറിൽ വിശദാംശങ്ങളില്ല, പരിസ്ഥിതി തകിടം മറിയും, 1500 ഹെക്ടർ സസ്യസമ്പുഷ്ടമായ പ്രദേശങ്ങൾ നഷ്ടപ്പെടും, 3532 ഹെക്ടർ തണ്ണീർത്തടം ഇല്ലാതാകും, പാതയുടെ കിഴക്കുഭാഗം വെള്ളത്തിലാകും, വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും തുടങ്ങിയ നിരവധി അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ഉള്ളപ്പോഴാണ് പദ്ധതി നടപ്പാക്കിയാൽ അപ്പം വില്ക്കാം എന്ന ബാലിശമായ വാദവുമായി സിപിഎം രംഗത്തുവന്നത്. പരിഷത്ത് പഠനത്തെക്കുറിച്ച് സിപിഎമ്മിന്റെ പ്രതികരണം അറിയാൻ കാത്തിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

അവയവക്കടത്ത്: സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്

Published

on

കൊച്ചി: അവയവ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ ഇടനിലക്കാരൻ എന്ന് സംശയിച്ച സാബിത്ത് നാസർ സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, കൊച്ചി സ്വദേശിയായ സുഹൃത്ത് എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിൽ ഇനിയും ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്.

Continue Reading

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കേരളത്തിലെ സർവകലാശാലകളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമേള സംഘടിപ്പിക്കണം: കെഎസ്‌യു

Published

on

തിരുവനന്തപുരം: സംസ്ഥാന സർവ്വകലാശാലകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേളകൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്‌യു . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നത വിദ്യാഭ്യാസ മന്ത്രിക്കും, കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കും കത്ത് നൽകി.

നിലവിൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നത് പക്ഷപാതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ വരുന്ന അധ്യയന വർഷം മുതൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേള നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രാജ്യത്ത് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്കായി കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്നത വിദ്യാഭ്യാസ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കെഎസ്‌യു എക്സിക്യൂട്ടീവ് അംഗം അമൃതപ്രിയ ബി.എസ് കത്തിൽ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured