Featured
കാര്‍ഷികമേഖലയോടുള്ള അവഗണന: യുഡിഎഫ് അതിശക്തമായ സമരം നടത്തും: എംഎം ഹസ്സന്

സമരപ്രഖ്യാപനകണ്വെന്ഷന് ഫെബ്രുവരി 11ന് തിരുനക്കരയില്‍
കല്‍പ്പറ്റ: വിളകളുടെ വിലയിടിവ്, കടബാധ്യത, വന്യമൃഗശല്യം എന്നിങ്ങനെ സംസ്ഥാനത്തെ കര്‍ഷകര്‍ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തുടരുന്ന അവഗണനക്കെതിരെ യു ഡി എഫ് അതിശക്തമായ സമരത്തിനൊരുങ്ങുകയാണെന്ന് കണ്‍വീനര്‍ എം എം ഹസ്സന്. ഫെബ്രുവരി 11ന് തിരുനക്കരയില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ച് സമരങ്ങളുടെ ഓരോ ഘട്ടവും പ്രഖ്യാപിക്കുമെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നെല്ല്, നാളികേരം, റബ്ബര്‍, കാപ്പി, അടക്ക തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നെല്ല് പോലുള്ള സംഭരണം നടത്തുന്ന വിളകള്‍ക്ക് യഥാസമയം പണം നല്കാന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. റബ്ബറിന് 200 രൂപയെങ്കിലും നല്കി സംഭരിക്കാനുള്ള നടപടി ആരംഭിക്കണം. റബ്ബര്‍ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏലം, കാപ്പി, കുരുമുളക് എന്നീ വിളകള്‍ കൂടി സംഭരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം. വിലയിടിവും, വിളനാശവും, കടബാധ്യതയുമെല്ലാം മൂലം ഇവിടുത്തെ കര്‍ഷകര്‍ നട്ടം തിരിയുന്ന സാഹചര്യത്തിലും കൃഷിമന്ത്രി ഇസ്രായേലില്‍ കൃഷി പഠിക്കാന്‍ പോയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതില്‍ വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. വന്യമൃഗങ്ങളെ തുരത്തുന്നതിനും മറ്റും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ പോലും നല്കാന് ഈ സര്‍ക്കാരിന് സാധിക്കുന്നില്ല. വനവും, നാടും വേര്‍തിരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. മാത്രമല്ല, 1972-ലെ വന്യമൃഗസംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിക്ക് യുഡിഎഫ് ശക്തമായ പ്രചാരണം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കലാപം ഉണ്ടായ കാലത്ത് വംശഹത്യക്ക് പിന്നില്‍ നരേന്ദ്രമോദിയുടെ പങ്കിനെ കുറിച്ച് നിരന്തരമായി ആരോപണമുന്നയിരിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വംശീയതയും, വര്‍ഗീയതയും ആളിക്കത്തിക്കുന്ന നടപടികള്‍ക്കെതിരെ വിമര്‍ശനം നടത്തുമ്പോള്‍ കേരളത്തിലെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ നയപ്രഖ്യാപനമാണ് നിയമസഭയില്‍ നടന്നതെന്നും ഹസന് പറഞ്ഞു.
Featured
ചരിത്രം ആവർത്തിക്കുന്ന കൂപമണ്ഡൂകങ്ങൾ

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ട് വിഭാഗമേ ഉണ്ടായിട്ടുള്ളൂ മതേതര ഇന്ത്യക്കൊപ്പം നിൽക്കുന്നവരും അതിനെ എതിർക്കുന്നവരും. ആർഎസ്എസും സംഘപരിവാറും സ്വാതന്ത്രസമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷുകാർക്കൊപ്പം നിന്നപ്പോൾ അതേ പാത തന്നെയാണ് സിപിഎമ്മിന്റെ മുൻഗാമികളും സ്വീകരിച്ചിരുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1942ലെ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്ത സിപിഎമ്മിന്റെ പൂർവികർ തന്നെയാണ് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നേദിവസം കരിദിനം ആചരിക്കുകയും ആപത്ത് 15 എന്ന് പറഞ്ഞ് പരിഹസിച്ചതും. ഏഴുപതിറ്റാണ്ടിനിപ്പുറവും ഇക്കൂട്ടരുടെ നിലപാടുകളിൽ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് ഭാരത് ജോഡോ യാത്രയിലും തുറന്നുകാട്ടുന്നത്.
ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 7ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രയെ തുടക്കം മുതൽ ഒടുക്കം വരെ വിമർശിച്ചതും പരിഹസിച്ചതും സംഘപരിവാറും കേരളത്തിലെ സിപിഎമ്മുമായിരുന്നു. രാഹുൽ ഗാന്ധി ധരിച്ച ടീഷർട്ടിലും കാലിലെ ഷൂസിലുമായിരുന്നു ബിജെപിയുടെ നോട്ടമെങ്കിൽ കിടന്നുറങ്ങിയിരുന്ന കണ്ടൈനുകളിലായിരുന്നു സിപിഎമ്മിന്റെ കണ്ണ്. കണ്ടെയ്നർ ജാഥ എന്നുവരെ വിളിച്ച് കേരളത്തിലെ സിപിഎം നേതാക്കൾ രാഹുൽ ഗാന്ധിയെയും യാത്രയെയും പരിഹസിച്ചു. പരിഹാസങ്ങളെ വകഞ്ഞുമാറ്റിയും ജനലക്ഷങ്ങളെ ചേർത്തുപിടിച്ചും ഇന്ത്യൻ ഹൃദയ ഭൂമിയിലൂടെ നടന്ന് രാഹുൽഗാന്ധി ഇന്ന് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു. യാത്രയെ തുടക്കത്തിൽ വിമർശിച്ചിരുന്നവർ ഇപ്പോൾ മൗനത്തിലാണ് രാഹുൽ ഗാന്ധിയുടെ ജനപിന്തുണ അവരെ അലോസരപ്പെടുത്തുന്നു എന്നത് വ്യക്തമാണ്.
സംഘപരിവാറിന്റെ കൈകളിൽ നിന്നും ഭാരതത്തെ തിരികെ പിടിക്കാൻ പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നിൽക്കുമ്പോൾ സിപിഎം, ബിജെപിക്കും ആർഎസ്എസിനും ഒപ്പം നിൽക്കുകയാണ് ചെയ്യുന്നത്. ബിജെപി ആർഎസ്എസ് വിരുദ്ധത വലിയ വായിൽ പ്രസംഗിക്കുമെങ്കിലും പ്രതിസന്ധിയുടെ കാലങ്ങളിൽ ബിജെപിക്ക് എന്നും ഒരു കൈ സഹായം നൽകിയിട്ടുള്ളവരാണ് സിപിഎം എന്നതാണ് ചരിത്ര യാഥാർത്ഥ്യം. രണ്ട് അംഗങ്ങളുമായി ഇന്ത്യൻ പാർലമെന്റിലെ മൂലയ്ക്കിരുന്ന ബിജെപിയുമായി സഖ്യമുണ്ടാക്കി അവരെ കൈപിടിച്ചുയർത്തി ഇന്ത്യയുടെ ഭരണ ചക്രത്തിൽ എത്തിക്കുന്നതിന് വഴിമരുന്നിട്ട അതേ സിപിഎം തന്നെയാണ് ഇന്നും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറഞ്ഞ് ബിജെപിയോട് വിധേയത്വം കാണിക്കുന്നത്.
2021ൽ മാത്രം ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ച ( ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അംഗീകരിക്കാതിരുന്ന സിപിഎം, ആദ്യമായി അവരുടെ പാർട്ടി ഓഫീസുകളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു തുടങ്ങിയത് 2021 മുതലാണ്) ഈ കൂപമണ്ഡൂകങ്ങൾക്ക് ഭാരത് ജോഡോ യാത്രയെ തിരിച്ചറിയാൻ എത്രയെത്ര സംവത്സരങ്ങൾ വേണ്ടിവരുമെന്ന് കാത്തിരുന്നു കാണാം.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
Editorial
കണ്ടെത്താം, യോജിപ്പിന്റെ സാധ്യതകള്‍- ബിനോയ് വിശ്വം എഴുതുന്നു

ഇന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗവും പാര്‍ലമെന്റംഗവുമായ ബിനോയ് വിശ്വം എഴുതുന്നു..
ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോകുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ രാജ്യത്തിന്റെ എല്ലാ വിലപ്പെട്ട മൂല്യങ്ങളും ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. വെല്ലുവിളിക്കുന്നത് അധികാരം കൈയാളുന്ന ഭരണകൂടം തന്നെയാണ്. ആ ഭരണകൂടം വര്‍ഗീയ സംഘടനയായ ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ഭരണകൂടമാണ്. വാസ്തവത്തില്‍ ബിജെപി ആര്‍എസ്എസിന്റെ രാഷ്ട്രീയ കളിപ്പാവ മാത്രമാണ്. ആര്‍എസ്എസ് ഹിറ്റ്ലര്‍ ഫാസിസ്റ്റ് സമീപനങ്ങളുടെ ഇന്ത്യന്‍ പതിപ്പാണ്. ഹിറ്റ്ലറുടെ രാഷ്ട്രസങ്കല്പമാണ് ആര്‍എസ്എസ് ഇന്ത്യയിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് ആര്‍എസ്എസിന്റെ ആശയഗുരുവായ ഗോള്‍വാര്‍ക്കര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ജര്‍മ്മനിയുടെ പാഠങ്ങളില്‍ നിന്ന് ഹിന്ദുസ്ഥാന്‍ വിലപ്പെട്ട പല പാഠങ്ങളും എടുക്കാനുണ്ടെന്നാണ്. ഗോള്‍വാര്‍ക്കര്‍ വാഴ്ത്തിപ്പറഞ്ഞ ജര്‍മ്മനി ഹിറ്റ്ലര്‍ കൊടികുത്തിവാണ ജര്‍മ്മനിയാണ്. മനുഷ്യാവകാശങ്ങളെയും ജനാധിപത്യമൂല്യങ്ങളേയും ജനങ്ങളുടെ ജീവിതാവകാശങ്ങളേയും ന്യൂനപക്ഷങ്ങളുടെ ഏറ്റവും പ്രാഥമികമായിട്ടുള്ള സമസ്താവകാശങ്ങളേയും തൊഴിലാളിവര്‍ഗത്തിന്റെ എല്ലാ താല്പര്യങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് തന്നിഷ്ടം ഏറ്റവും ക്രൂരമായി നടപ്പിലാക്കാന്‍ ശ്രമിച്ച ഹിറ്റ്ലര്‍ ഭരണത്തെ നോക്കി ആവേശം പൂണ്ടാണ് ഗോള്‍വാര്‍ക്കര്‍ ‘ബഞ്ച് ഓഫ് തോട്സി’ല്‍ (വിചാരധാരയില്‍) എഴുതിയത്. ജര്‍മ്മനിയിലേക്കു നോക്കൂ, വംശാഭിമാനം അതിന്റെ ഉത്തുംഗാവസ്ഥ പ്രാപിച്ച മാതൃകാഭൂമിയാണ് ജര്മ്മനിയെന്നാണ് അദ്ദേഹം എഴുതിയത്.. മാതൃകാഭൂമി. എന്തിന്റെ..? വംശാധിപത്യം അതിന്റെ ഉത്തുംഗാവസ്ഥയിലെത്തിയതിന്റെ. അങ്ങനെയൊന്നിനെപ്പറ്റിയാണ് അവര്‍ ഇപ്പോഴും ചിന്തിക്കുന്നത്. ആ ഹിറ്റ്ലറുടെ, മുസോളിനിയുടെ രാഷ്ട്രീയചിന്തകളുടെ, ആശയസമീപനങ്ങളുടെ അച്ചില്‍ വാര്‍ത്ത ഇന്ത്യന്‍ പ്രതിരൂപമാണ് വാസ്തവത്തില്‍ ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ലക്ഷ്യം ഇവിടെ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തില്‍ എന്താണ് ന്യൂനപക്ഷങ്ങളുടെ പദവി എന്ന ചോദ്യമുണ്ടായിട്ടുണ്ട്. ആ ചോദ്യത്തിന് ഗോള്‍വാര്‍ക്കര്‍ പറയുന്നതിങ്ങനെയാണ്. ‘ന്യൂനപക്ഷങ്ങള്‍ തെല്ലും ഭയപ്പെടേണ്ട, രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്കാരവും അംഗീകരിച്ചു കൊണ്ട് ജീവിച്ചാല്‍ അവര്‍ക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം’. അതാണ് അവസ്ഥ. പൗരന്മാരായി ജീവിക്കണമെങ്കില്‍ രാഷ്ട്രത്തിന്റെ മതവും രാഷ്ട്രത്തിന്റെ ഭാഷയും രാഷ്ട്രത്തിന്റെ സംസ്കാരവും അംഗീകരിക്കണം. അല്ലാത്ത പക്ഷം വോട്ടവകാശം പോലുമില്ലാതെ വിദേശികളെ പോലെ അവര്‍ക്ക് വേണമെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാം. അതാണ് ആര്‍എസ്എസ്. ആ ആര്‍എസ്എസിന്റെ കളിപ്പാവയാണ് ബിജെപി, മോദി ഗവണ്മെന്റ്.
നമുക്ക് അത്ഭുതം തോന്നാം, ഈ സിഎഎ, എന്‍ആര്‍സി അതൊക്കെ ഈ നയത്തിന്റെ ഭാഗമായാണ് വരുന്നത്. ഇതിനെ കുറിച്ചൊക്കെ തികഞ്ഞ ബോധ്യമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഗോള്‍വാര്‍ക്കര്‍ പഠിപ്പിച്ച വിചാരധാരയിലെ അതേ ആശയങ്ങള്‍ തന്നെയാണ്. അതില്‍ പറയുന്നുണ്ട്, ആരൊക്കെയാണ് രാഷ്ട്രത്തിന്റെ ശത്രുക്കള്‍ എന്നതിനെ കുറിച്ച്. ഗോള്‍വാര്‍ക്കര്‍ മൂന്ന് അധ്യായങ്ങളിലാണ് അതേകുറിച്ച് പറയുന്നത്. ഒന്നാമത്തെ ശത്രു മുസ്ലിങ്ങള്‍, അതൊരധ്യായത്തില് പറയുന്നു. രണ്ടാമത്തെ ശത്രു ക്രിസ്ത്യാനികള്‍ അതൊരധ്യായത്തില് പറയുന്നു. മറ്റൊരധ്യായത്തില്‍ മൂന്നാമത്തെ ശത്രുവിനെ പറയുന്നു, അതാണ് മുഖ്യശത്രു, അത് കമ്യൂണിസ്റ്റുകാരാണ്. ഇതൊക്കെ ചരിത്രവസ്തുതയാണ്, ആര്‍ക്കും വായിക്കാം. ആര്‍എസ്എസ്, ബിജെപി വേദപുസ്തകം പോലെ കാണുന്ന വിചാരധാരയില്‍ ഈ ഭാഗമുണ്ട്. അതാര്‍ക്കും വായിക്കാം. ഇതു പക്ഷേ കടംവാങ്ങിയ ആശയമാണ്. ഹിറ്റ്ലറുടെ മെയ്ന്‍ കാംഫിന്റെ ഏറ്റവും ദയനീയമായ അനുകരണമാണത്. ഹിറ്റ്ലറുടെ മെയ്ന്‍ കാംഫ് (മൈ സ്ട്രഗിള്‍, എന്റെ പോരാട്ടം) ഇതേ കാര്യം പറയുന്നുണ്ട്. ജര്‍മ്മനിയുടെ ശത്രുക്കള്‍ ആരൊക്കെയാണെന്ന്. അദ്ദേഹം പറയുന്നു, ഒന്നാം ശത്രു ജൂതന്മാരാണ്, രണ്ടാം ശത്രു ക്രിസ്ത്യാനികളാണ്, മൂന്നാം ശത്രു കമ്യൂണിസ്റ്റുകാരാണ്. ഇതാണ് ഇവര്‍ തമ്മിലുള്ള സാമ്യം. ഈ സാമ്യം ഒരു തരം പൊക്കിള്‍ക്കൊടി ബന്ധമാണ്. അതു തിരിച്ചറിയാന്‍ പറ്റണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമായി പറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയം ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധികളുടേയും അടിയിലുള്ളത് ഫാസിസ്റ്റ് താല്പര്യങ്ങളാണ്. സാമ്പത്തികരംഗത്ത്, രാഷ്ട്രീയരംഗത്ത്, സാമൂഹ്യമണ്ഡലങ്ങളില്‍ എല്ലാം നടക്കുന്നത് ഞാന്‍ എണ്ണിയെണ്ണി പറയുന്നില്ല. ഏറ്റവുമൊടുവില്‍ നമ്മള് കണ്ടു കഴിഞ്ഞു, അദാനി സാമ്രാജ്യം തകര്‍ന്നു വീണു. പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കും മോദി ഗവണ്മെന്റ്. അദാനിയുടെ സാമ്പത്തിക സാമ്രാജ്യം കുലുങ്ങിയാല്‍ മോദിക്കറിയാം ആ കുലുക്കം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് തന്റെ രാഷ്ട്രീയമോഹങ്ങളെയാണ്. ഈ ബന്ധം, ഭരണകൂടത്തിന്റെ വര്ഗനയങ്ങളും ഈ പറയുന്ന സാമ്പത്തികകൊള്ളക്കാരുടെ താല്പര്യങ്ങളും തമ്മിലുള്ള ബന്ധമാണത്. അതിനെകുറിച്ചും ബോധ്യമുണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക്.
ഫാസിസമെന്ന വാക്ക് നമുക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് പറയാനുണ്ടാക്കിയ വാക്കല്ല. അതിനു നിയതമായൊരു രാഷ്ട്രീയ അടിത്തറയുണ്ട്, സാമൂഹിക അടിത്തറയുണ്ട്, സാമ്പത്തിക അടിത്തറയുണ്ട്. അതിന്റെ സാമ്പത്തിക അടിത്തറ ഫിനാന്‍സ് ഭീമന്മാരാണ്. വന്‍കിട കോര്‍പറേറ്റ് ചൂഷകവര്‍ഗമാണ് സാമ്പത്തിക അടിത്തറ. അതിനെയാണ് അദാനിമാരും അംബാനിമാരും പ്രതിനിധീകരിക്കുന്നത് . അവിടെയാണ് ഫാസിസത്തിന്റെ സാമ്പത്തിക അടിത്തറ. രാഷ്ട്രീയ അടിത്തറയാണ് വംശമേധാവിത്വം. അതിന്റെ ഭാഗമായാണ് ഹിറ്റ്ലര്‍ ആര്യന് വംശമേധാവിത്വം പറഞ്ഞത്, ജൂതവിരോധം പറഞ്ഞത്. അതിന്റെ ഫലമായാണ് ട്ടാണ് ഇവിടെ ആര്‍എസ്എസും ബിജെപിയും ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞ് ബ്രാഹ്മണ്യത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നത്. സവര്‍ണ രാഷ്ട്രീയം പറയുന്നത്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയല്ല, ഹിന്ദുത്വമെന്ന ഓമനപ്പേരിന്റെ മറവില്‍ സവര്‍ണ ഹൈന്ദവ ആധിപത്യമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. അതു മറച്ചുവെക്കുന്നു. കാരണം ഹിന്ദുക്കള്‍ ഭൂരിപക്ഷം പേരും അതിന്റെ പുറത്താണ്, പക്ഷേ, വോട്ട് കൂടുതല്‍ അവര്‍ക്കാണ്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയെന്ന് പറയുമ്പോഴും ബിജെപിയെ നയിക്കുന്നത് സവര്‍ണാധിപത്യമാണ്. ബ്രാഹ്്മണ്യത്തിന്റെ താല്പര്യങ്ങളാണ്. അതിന്റെ സാമൂഹിക ആശയ അടിത്തറയാണ ഫാസിസ്റ്റുകളെ ഇവിടെ നയിക്കുന്നത്. അതും കടം വാങ്ങിച്ചതാണ്. ഭാരതമാതാവ്, ദേശസ്നേഹം, ആത്മനിര്‍ഭര്‍ ഭാരത് അഇതൊക്കെ പറയുമ്പോഴും ഇതൊന്നും ബിജെപിക്കില്ല, ഇതൊന്നും ആര്എസ്എസിനുമില്ല, അതൊക്കെ വെറും നാവിന്തുമ്പത്തേയുള്ളൂ. അവര്‍ക്കൊരു കൂറുമില്ല, ഈ നാടിനോട്. അവര്‍ വൈദേശികചിന്ത ഏറ്റുവാങ്ങി അതിന്റെ സ്വാധീനത്താല്‍ ജന്മം കൊണ്ട്, ആ സ്വാധീനത്താല്‍ വളര്‍ച്ച പ്രാപിച്ച, ആ സ്വാധീനം കൊണ്ടു തന്നെ ഇന്ന് നിലനില്‍ക്കുന്ന ആശയത്തിന്റെ പേരാണ് ആര്‍എസ്എസ്, ബിജെപി എന്നത് . അതിനെ അങ്ങനെ തന്നെ വേണം കാണാനും ചെറുക്കാനും. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ആ ഒരു പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്രയെ കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഒരു പാടു കാര്യങ്ങളില്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ട്. സാമ്പത്തികരംഗത്ത് ഇപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് അതിന്റെ നവലിബറല്‍ നയങ്ങളോട് യാത്ര പറഞ്ഞോ? രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലൊക്കെ മൂര്‍ച്ചയേറിയ ഭാഷയില്‍ കോര്‍പറേറ്റ് ആധിപത്യത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഈ കോര്‍പറേറ്റ് ആധിപത്യത്തിന്റെ മേച്ചില്പുറമാക്കി ഇന്ത്യയെ മാറ്റിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ തന്നെയാണെന്നത് ആര്‍ക്കും മറക്കാന്‍ പറ്റില്ല. അതെല്ലാം കോണ്‍ഗ്രസിനോടുള്ള ചോദ്യങ്ങളാണ്. അത്തരം വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോട് രാഷ്ട്രീയമായ വിമര്‍ശനങ്ങളുണ്ട്. പക്ഷേ അതിനെക്കാള്‍ പ്രധാനമാണ് രാജ്യം നേരിടുന്ന മഹാവിപത്തുകളെ തോല്‍പ്പിച്ചു കൊണ്ടുള്ള ഈ രാജ്യത്തിന്റെ മുന്നോട്ടു പോക്ക് എന്നും സിപിഐക്കറിയാം. ആ ഒരു തിരിച്ചറിവോടു കൂടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസിന്റെ കത്ത്, സിപിഐക്കെഴുതിയ കത്ത് ഞങ്ങള്‍ പരിഗണിച്ചത്. നിസാരമാക്കിയല്ല, ഞങ്ങളത് ഗൗരവമായി പരിഗണിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ നേതാവ് എന്ന നിലയില്‍ ശ്രീ രാഹുല്‍ഗാന്ധി ഒരു കത്ത് എനിക്കയച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെജി ഒരു കത്ത് ഞങ്ങളുടെ ജനറല്‍ സെക്രട്ടറി സഖാവ് രാജയ്ക്കുമയച്ചിരുന്നു. ഈ രണ്ടു കത്തുകളും ഞങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഗൗരവമായി പരിഗണിച്ചു. എന്നിട്ടാണ് ഞങ്ങള്‍ തീരുമാനിച്ചത് ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപനദിവസമായ 30ന് ഞങ്ങള്‍ രണ്ടു പേരും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി അതില്‍ പങ്കെടുക്കണം എന്ന്. ആ തീരുമാനം ശരിയാണ്. ചരിത്രത്തിന്റെ പാഠം പഠിച്ചു കൊണ്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കേണ്ട തീരുമാനമാണത്. ഫാസിസമാണ് മുഖ്യഎതിരാളിയെന്ന് ബോധ്യം വന്നു കഴിഞ്ഞാല്‍ പിന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് വേറെ ആരും പഠിപ്പിക്കേണ്ടതില്ല, അവര്‍ക്കറിയാം അതാണ് മുഖ്യ എതിരാളിയെന്നു കണ്ടാല്‍ ആ എതിരാളിയെ തോല്‍പ്പിക്കാന്‍ വേണ്ടി ബാക്കിയെല്ലാവരുമായും, യോജിക്കാവുന്ന എല്ലാവരുമായി യോജിച്ചു കൊണ്ട്, ഐക്യമുണ്ടാക്കി മുന്നോട്ടു പോയി ആ ശത്രുവിനെ പരാജയപ്പെടുത്തുകയാണ് രാഷ്ട്രീയമായ ശരിയെന്ന് ഉള്ള ആശയപരമായ വ്യക്തത സിപിഐക്കുണ്ട്. അതു കൊണ്ട് ആ തീരുമാനമെടുക്കാന്‍ സിപിഐക്ക് സാധിച്ചു.
ഇടതുപക്ഷത്തെ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തീരുമാനം ഇതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎം സഖാക്കള്‍ തിരുമാനിച്ചത് അതില്‍ പങ്കെടുക്കേണ്ട എന്നാണ്. ആ തീരുമാനം കൈക്കൊള്ളാനുള്ള സിപിഎമ്മിന്റെ അവകാശത്തെ പൂര്‍ണമായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി മാനിക്കുന്നു. ഇവിടെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു, സിപിഐ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതു കൊണ്ടും സിപിഎം ആ യാത്രയില്‍ പങ്കെടുക്കാത്തതു കൊണ്ടും സിപിഐ-സിപിഎം ബന്ധത്തില്‍ ഒരു ഉലച്ചിലും സംഭവിക്കാന്‍ പോകുന്നില്ല. ആ ബന്ധം ദൃഢമാണ്. അതിന്റെ അടിത്തറ രാഷ്ട്രീയമാണ്. അതു കൊണ്ട് അത് ഉലയില്ല. ഈ വിഷയത്തില്‍ ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞങ്ങളുടെ, സിപിഐയുടെ കാഴ്ചപ്പാടല്ല സിപിഎമ്മിനുള്ളത്. അങ്ങനെ തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനുണ്ട്. പക്ഷേ ഞാന്‍ കാണുന്നുണ്ട്, ഇതു പോലൊരു രാഷ്ട്രീയഘട്ടത്തില്‍, ബിജെപി അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ത്രിപുരയില്‍ വീണ്ടും ബിജെപിയുടെ ഭരണം വരാനുള്ള സാധ്യത ഒഴിവാക്കാന്‍ വേണ്ടി സിപിഎം ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ധാരണയില്‍ മല്‍സരിക്കാന്‍ പോവുകയാണ്. ആ ഇടതുപക്ഷ മുന്നണിയില്‍ സിപിഐയുമുണ്ട്. ആ രാഷ്ട്രീയത്തെ ഞങ്ങള്‍ ശരിക്കുമുള്ക്കൊള്ളുന്ന പാര്‍ട്ടിയാണ്. അത് ശരിയാണ് ആ രാഷ്ട്രീയം. പരസ്പരം കലഹിച്ചു കൊണ്ട് ഒരു കാരണവശാലും ബിജെപിയുടെ വിജയത്തിന് കളമൊരുക്കലല്ല കമ്യൂണിസ്റ്റുകാര്‍, ഇടതുപക്ഷക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ട രാഷ്ട്രീയമെന്ന് തികഞ്ഞ ബോധ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇതില്‍ നിന്നു വേറിട്ട അന്തരീക്ഷമാണ് കേരളത്തില്‍. അതിനു കാരണം എല്ലാവര്‍ക്കുമറിയാം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വൈവിധ്യങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ വൈവിധ്യങ്ങളും പരിഗണിക്കുമ്പോള്‍ ആര്‍ക്കും മനസിലാകും ത്രിപുരയല്ല കേരളം. മധ്യപ്രദേശോ മഹാരാഷ്ട്രയോ മണിപ്പൂരോ അല്ല കേരളം. കേരളത്തില്‍ ഞങ്ങള്‍ വിമര്‍ശിക്കുന്നു, ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധസമരത്തിന്റെ പ്രാധാന്യത്തെ പോലും വിസ്മരിച്ചു കൊണ്ട് കോണ്‍ഗ്രസ് പലപ്പോഴും ലെഫ്റ്റിനെ, ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ താല്പര്യം കാണിക്കാറുണ്ട്. അത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്. അതു കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനോട് സിപിഐക്കും സിപിഎമ്മിനും എല്ഡിഎഫിനാകെയുമുള്ള രാഷ്ട്രീയമായ സമരങ്ങള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യയുടെ പൊതുരാഷ്ട്രീയത്തിന്റെ മുന്നോട്ടു പോക്കില്‍ സാധ്യമായ എല്ലാ തലങ്ങളിലും ബിജെപി മുഖ്യവിപത്തായ എല്ലാ സ്ഥലങ്ങളിലും ആ മുഖ്യആപത്തിനെ പരാജയപ്പെടുത്താനും പിടിച്ചുകെട്ടാനും വേണ്ടി കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര, ജനാധിപത്യ, ഇടതുപക്ഷശക്തികളുമായുള്ള സഖ്യം എന്ന കാഴ്ചപ്പാടാണ് സിപിഐക്കുള്ളത്. ഈ രാഷ്ട്രീയകാഴ്ചപ്പാട് ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടു വെച്ചത് സിപിഐയാണ്. ഇന്ന് ആ രാഷ്ട്രീയത്തെ മതന്യൂനപക്ഷചേരിയിലെ മിക്കവാറും എല്ലാ പാര്‍ട്ടികളും ഏറിയും കുറഞ്ഞും പിന്താങ്ങുന്നുമുണ്ട്. ഇതാണ് സിപിഐ നിലപാടിന്റെ അടിസ്ഥാനം.
ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോഴുള്ള ആശയങ്ങളല്ല ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതിനെക്കാള്‍ വ്യക്തത വരുത്തിക്കൊണ്ട്, തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിക്കൊണ്ട് കേരളത്തില്‍ പറയാന്‍ ശ്രമിച്ച ഇടതുപക്ഷവിരുദ്ധനിലപാടിന്റെ ഭാഷയും സ്വഭാവവും മാറ്റിക്കൊണ്ട് അനുഭവത്തിന്റെ കൂടി പാഠമുള്ക്കൊണ്ടായിരിക്കാം ജനങ്ങളെ അടുത്തറിഞ്ഞപ്പോള്‍ ഉള്‍ക്കൊണ്ട് സത്യങ്ങളെ മാനിച്ചായിരിക്കാം കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍, പ്രത്യേകിച്ച് ശ്രീ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഒരു മാറ്റമുണ്ടായിട്ടുണ്ട്. ആ മാറ്റം നല്ല മാറ്റമാണ്. ഞങ്ങള്‍ അതെല്ലാം പരിഗണിക്കുന്നുണ്ട്. രാഹുല്‍ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ച്ചയായിട്ടും ബിജെപിയും അവരുടെ കൂട്ടുകാരും അവഹേളിച്ചതു പോലെ വെറും പപ്പുവല്ല, അദ്ദേഹം രാഷ്ട്രീയത്തിന്റെ ഗതിയെ കുറിച്ച് ചിന്തിക്കുന്ന, അഗാധമായി പഠിക്കാന്‍ ശ്രമിക്കുന്ന, ജനങ്ങളിലേക്ക് തന്റെ കാഴ്ചപ്പാട് എത്തിക്കാന്‍ ശ്രമിക്കുന്ന അതിനു വേണ്ടി സമീപകാല ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ദേശീയ പദയാത്ര കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, അതിനു വേണ്ടി മുന്‍കൈയെടുത്ത നേതാവായി തീര്‍ച്ചയായും അദ്ദേഹത്തെ ഇന്ത്യ കാണുന്നുണ്ട്. അതു ഞങ്ങള്‍ കാണാതിരിക്കുന്നില്ല.
വിയോജിപ്പുകളെല്ലാം ഒരു ഭാഗത്തുണ്ട്. പക്ഷേ ഈ രാഷ്ട്രീയമുഹൂര്‍ത്തം വിയോജിപ്പുകള്‍ക്ക് ഊന്നല്‍ കൊടുക്കേണ്ടതല്ല, മറിച്ച് യോജിപ്പിന്റെ സാധ്യതകളെ കണ്ടെത്താനും അതിന്റെ ശക്തി കരുത്തുള്ളതാക്കി മാറ്റാനുമുള്ള ഘട്ടമാണ്. അതിനുള്ള താല്പര്യങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചകള്‍ക്കും സിപിഐ ഒരുക്കമായിരിക്കും. സിപിഐ നിലപാട് തെറ്റാണെന്ന് അഭിപ്രായമുള്ളവര്‍ക്ക് അതു തെറ്റാണെന്ന് വാദിക്കാന്‍ അവകാശമുണ്ട്. ഇതിലെ ശരികളെ പറ്റി ആരോടും സംവദിക്കാന്‍ സിപിഐ ഒരുക്കമായിരിക്കും. അത്തരം ചര്‍ച്ചകളും സംവാദങ്ങളും വിലക്കപ്പെടേണ്ടതല്ല. സംവാദങ്ങളെ ഭയപ്പെടുന്നവര്‍ ആര്‍എസ്എസും ബിജെപിയുമാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംവാദങ്ങളെ ഭയപ്പെടുന്നില്ല. അതുകൊണ്ട് സംവാദങ്ങളുണ്ടാകട്ടെ, ആ സംവാദങ്ങളിലൂടെ സത്യം കൂടുതല്‍ മിഴിവോടെ വ്യക്തമാക്കപ്പെടട്ടെ. ആ സത്യത്തിന്റെ പാതയില്‍ ജനങ്ങള്‍ക്കു വേണ്ടിയും നാടിനു വേണ്ടിയും ഈ നാടിന്റെ എല്ലാതരം ഉത്തമതാല്പര്യങ്ങളേയും ഇന്ന് പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ തത്വങ്ങളേയും ആദര്‍ശങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സന്ദര്‍ഭമാണിത്. ആ മുന്നോട്ടു പോക്കില്‍ സ്വന്തം പങ്കു നിറവേറ്റുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകും.
കണ്ടെത്താം,
യോജിപ്പിന്റെ സാധ്യതകള്‍
ഇന്ന് ഭാരത് ജോഡോ
യാത്രയുടെ സമാപന
പരിപാടിയില്‍ പങ്കെടുക്കുന്ന സിപിഐ ദേശീയ
സെക്രട്ടറിയേറ്റംഗവും
പാര്‍ലമെന്റംഗവുമായ ബിനോയ് വിശ്വം
എഴുതുന്നു..

-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login