Connect with us
,KIJU

Kerala

കരുവന്നൂർ കൊള്ള: യുഡിഎഫ് സമരം ശക്തമാക്കും

Avatar

Published

on

  • നോട്ട് പിൻവിക്കൽ കാലത്ത് കോടികളുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂരിലും സമീപത്തെ ബാങ്കുകളിലും നടന്നത്.

തിരുവനന്തപുരം: കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. കരുവന്നൂരിനെ കൂടാതെ തൃശൂർ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളിൽ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ കൂടി നടന്നിട്ടുണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സി.പി.എം പ്രദേശിക നേതൃത്വത്തിന് മാത്രമാണ് പങ്കുണ്ടായിരുന്നതെന്നത് മാറി ജില്ലാ- സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടിലും കൊള്ളയിലും പങ്കുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കൊള്ള സംബന്ധിച്ച് 2011-ൽ പാർട്ടി ഏരിയാ കമ്മിറ്റി അംഗം പരാതി നൽകിയിരുന്നതാണ്. ജില്ലാ, സംസ്ഥാന കമ്മിറ്റികൾ അന്വേഷണം നടത്തി കാര്യങ്ങൾ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പ്രധാനപ്പെട്ട നേതാക്കൾ രക്ഷപ്പെടുന്ന കാഴ്ചയാണ് കരുവന്നൂരിൽ കണ്ടത്. കരുവന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും ബാങ്കുകളിൽ നടന്ന കൊള്ള സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയാണ്. തൃശൂർ ജില്ലാ കോൺഗ്രസ്, യു.ഡി.എഫ് കമ്മിറ്റികൾ നിരവധി സമര പരിപാടികൾ നടത്തിയിട്ടുണ്ട്. സമരം കൂടുതൽ ശക്തിപ്പെടുത്തും.

നോട്ട് പിൻവിക്കൽ കാലത്ത് കോടികളുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂരിലും സമീപത്തെ ബാങ്കുകളിലും നടന്നത്. സഹകരണ ബാങ്കുകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അവസരമാണ് സി.പി.എം ഒരുക്കിക്കൊടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല ബാങ്കിൽ 100 കോടിയിലധികം രൂപയാണ് ഇടപാടുകാർക്ക് നൽകാനുള്ളത്. 250 കോടിയുടെ തട്ടിപ്പാണ് ബി.എസ്.എൻ.എൽ സഹകരണ സംഘത്തിൽ നടന്നത്. ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. കരുവന്നൂരിലെ തട്ടിപ്പ് 2011-ൽ സി.പി.എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും ഒതുക്കിത്തീർക്കുകയായിരുന്നു. പാർട്ടി പിന്തുണയിലാണ് കരവന്നൂരിലെ കൊള്ള നടന്നത്.

ഇ.ഡി തെറ്റായ എന്തെങ്കിലും ചെയ്താൽ നമുക്ക് ഒന്നിച്ച് ചോദ്യം ചെയ്യാം. മോൻസൺ മാവുങ്കൽ കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ സി.പി.എമ്മിന് വലിയ സന്തോഷമായിരുന്നല്ലോ? ഇ.ഡി അന്വേഷിക്കട്ടെ. രണ്ട് തവണ തെളിവെടുപ്പിന് വിളിച്ചപ്പോഴും സുധാകരൻ എല്ലാ രേഖകളും സമർപ്പിച്ചു. ഇപ്പോൾ അവരുടെ വീട്ടിൽ കയറിയപ്പോഴാണ് പ്രശ്‌നമായത്. സുധാകരൻ ഇ.ഡിയിൽ കുടുങ്ങി എന്നായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിലെ വർത്ത. നിരപരാധികളായ ആരെയെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ കൂടെ നിൽക്കാൻ ഞങ്ങളുണ്ടാകും.

Advertisement
inner ad

നിയമസഭയിൽ കൃഷിമന്ത്രി അടിയന്തിര പ്രമേയത്തിന് നൽകിയ മറുപടിക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നതിന് തെളിവാണ് അമ്പലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ. നിരവധി കർഷകർക്ക് ഇപ്പോഴും നെല്ല് സംഭരണത്തിന്റെ പണം ലഭിക്കാനുണ്ട്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം പണം നൽകുമെന്ന് പുരപ്പുറത്ത് കയറി പ്രഖ്യാപിച്ച സർക്കാർ നാല് മാസമായിട്ടും പണം നൽകിയില്ല. രണ്ടാമത് കൃഷി ഇറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. കൃഷി ചെയ്ത് കർഷകൻ ഔഡി കാർ വാങ്ങിയെന്ന് നിയമസഭയിൽ പറഞ്ഞ കൃഷിമന്ത്രിക്കുള്ള മറുപടി കൂടിയാണ് കർഷകന്റെ ആത്മഹത്യ. കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാരും കൃഷി വകുപ്പും പൊതുവിതരണ വകുപ്പുമാണ്. മരിച്ച കർഷകന്റെ കുടുംബത്തിന്റെ മുഴുവൻ കടവും വീട്ടാൻ സർക്കാർ തയാറാകണം. കർഷക ആത്മഹത്യ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കാനും തയാറാകണം.

സർക്കാരിന്റെ മുൻഗണനയിൽ കർഷകരില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ സംഭരണത്തിനുള്ള പണം നൽകിയേനെ. മറ്റെല്ലാം കാര്യങ്ങൾക്കും സർക്കാരിന് പണമുണ്ട്. അഖില കേരള ലോകമാഹാസഭയെന്ന് പറഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും സൗദി അറേബ്യയിലേക്ക് പോകുകയാണ്. ഇതൊക്കെയാണോ സർക്കാരിന്റെ മുൻഗണന. സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന അതേ അലംഭാവം തന്നെയാണ് കർഷകരോടും സർക്കാർ കാട്ടുന്നത്. അതുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന്റെ അവസാന ദിനത്തിൽ പ്രതിപക്ഷം കർഷകരുടെ പ്രശ്‌നം അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്.

Advertisement
inner ad

സി.പി.എം കേരള ഘടകത്തിന്റെ അനാവശ്യ നിർബന്ധത്തിന് വഴങ്ങിയാണ്
ഇന്ത്യ മുന്നണിയിലേക്ക് പാർട്ടി പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചിത്. ബി.ജെ.പിക്ക് എതിരെ കോൺഗ്രസ് നേതൃത്വത്തിൽ ദേശീയതലത്തിലുള്ള വർഗീയ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് കേരളത്തിലെ സി.പി.എമ്മിന്റെ തീരുമാനം. കള്ളക്കടത്ത്, ലൈഫ് മിഷൻ, ലാവലിൻ, മാസപ്പടി കേസുകളിൽ ബി.ജെ.പി നേതൃത്വത്തെ ഭയന്നും അവരുടെ സമ്മർദ്ദത്തിലുമാണ് സി.പി.എം കേരള ഘടകം ഇത്തരമൊരു തീരുമാനം എടുത്തത്. ബി.ജെ.പിയെ നേരിടാൻ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കാനാണ് സി.പി.എം കേരള നേതൃത്വം ശ്രമിക്കുന്നത്.

കേരളത്തിലെ നികുതി ഭരണ സംവിധാനം പരിതാപകരമാക്കിയതിന്റെ ഒന്നാം പ്രതി മുൻ ധനമന്ത്രി തോമസ് ഐസക്കാണ്. പ്രതിപക്ഷ നേതാവിനെ ചാരി നിലവിലെ ധനമന്ത്രി ബാലഗോപാലിനെ കുറ്റപ്പെടുത്താനാണ് ഐസക് ശ്രമിക്കുന്നത്. രണ്ടര വർഷം ധനകാര്യ മന്ത്രിയായി ഇരുന്നിട്ടും കെ.എൻ ബാലഗോപാലിനും ഒരു മാറ്റവും ഉണ്ടാക്കാൻ സാധിച്ചില്ല. ഇത്രയും വലിയ ധനപ്രതിസന്ധിയും ദുരന്തവും ഉണ്ടാക്കിവച്ചത് ഒന്നാം പിണറായി സർക്കാരാണ്. നികുതി പിരിവിൽ പരാജയപ്പെട്ടതും വാറ്റിൽ നിന്നും ജി.എസ്.ടിയിലേക്ക് മാറിയപ്പോൾ ജി.എസ്.ടിക്ക് അനുകൂലമായ തരത്തിൽ നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കാത്തതുമാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്ക് കാരണം. നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കാത്തതിലൂടെ ഐ.ജി.എസ്.ടിയിൽ മാത്രം അഞ്ച് വർഷം കൊണ്ട് 25000 കോടിയുടെ നഷ്ടമുണ്ടായി. ഇക്കാര്യം പ്രതിപക്ഷം മാത്രമല്ല ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയും നൽകിയ റിപ്പോർട്ടുകളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് പിണറായി സർക്കാരുകളും തോമസ് ഐസക്കും ബാലഗോപാലുമാണ് ഐ.ജി.എസ്.ടിയിലൂടെ 25000 കോടി നഷ്ടപ്പെടുത്തിയതിന് ഉത്തരവാദികൾ. കോമ്പൻസേഷൻ കിട്ടുമെന്നാണ് ഐസക് അന്ന് പറഞ്ഞിരുന്നത്. പരിമിതമായ കാലത്തേക്ക് മാത്രമെ കോമ്പൻസേഷൻ കിട്ടുകയുള്ളെന്നും അത് കിട്ടാതാകുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. വിലക്കയറ്റം വർധിച്ചിട്ടും നികുതി വരുമാനം ഉയർന്നില്ല. അഞ്ച് വർഷത്തിനിടെ സ്വർണത്തിൽ നിന്നും 25000 കോടി രൂപയേുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി കേരളത്തെ മാറ്റുന്നതിൽ ഐസക് വഹിച്ച പങ്ക് ചെറുതല്ല.

Advertisement
inner ad

കേന്ദ്രത്തിന്റെ ഡിവിസീവ് പൂളിൽ നിന്നുള്ള വിഹിതം 1.92 ശതമാനമാക്കി കുറച്ചതിനെ കോൺഗ്രസ് ദേശീയ സംസ്ഥാന തലങ്ങളിൽ എതിർത്തിട്ടുണ്ട്. ഇക്കാര്യം പാർലമെന്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രത്തിന്റെ വിഷയം നിൽക്കുമ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് പ്രധാന പ്രശ്‌നം. നികുതി വകുപ്പിൽ ഒരു പണിയുമില്ലാതെ ഇരുന്നൂറോളം പേരാണ് ഇരിക്കുന്നത്. വരുമാനം കുറയുമ്പോഴും ധൂർത്ത് കൂടുന്നു. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തേണ്ട ധനകാര്യ വകുപ്പിന് ഒരു റോളുമില്ല. കെ ഫോൺ, എ.ഐ ക്യാമറ പദ്ധതികളിൽ ധനകാര്യ വകുപ്പിന്റെ എതിർപ്പിനെ മറികടന്നാണ് തീരുമാനം എടുത്തത്. ഇതിലൂടെ കോടികളാണ് സംസ്ഥാനത്തിന് നഷ്ടമായത്. 1000 കോടിയുടെ പദ്ധതി 1500 കോടിയായി വർധിപ്പിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറാണ് കത്ത് നൽകിയത്. ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കി നടത്തുന്ന ഭരണമാണ് കേരളത്തിലെ ഈ ധനപ്രതിസന്ധിയിൽ എത്തിച്ചത്.

പെൻഷൻ ഫണ്ടിനും കിഫ്ബിക്കും വേണ്ടി ബജറ്റിന് പുറത്ത് കടമെടുത്താൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടി. പക്ഷെ എല്ലാം ഓകെ ആണെന്നാണ് അന്ന് ഐസക് പറഞ്ഞത്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യം രണ്ട് തവണ സി.എ.ജി റപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ ഐസക്കുണ്ടാക്കിയ പുലിവാലാണ്. ഭരണമാറ്റം ഉണ്ടാകുമെന്നും ബാധ്യതയെല്ലാം യു.ഡി.എഫിന്റെ തലയിൽ വരുമെന്നുമാണ് ഐസക് കരുതിയത്. നിർഭാഗ്യവശാൽ ഭരണത്തുടർച്ച ലഭിക്കുകയും ബാധ്യതയെല്ലാം ഇപ്പോൾ ബാലഗോപാലിന്റെ തലയിൽ വന്നു ചേരുകയും ചെയ്തു.

Advertisement
inner ad

ജാതീയ വിവേചനം ഉണ്ടായെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണിത്. ക്ഷേത്രം ഏതാണെന്ന് കൂടി മന്ത്രി വ്യക്തമാക്കാനും നടപടി സ്വീകരിക്കാനും തയാറാകണം. ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ല. വൈക്കം സത്യഗ്രഹത്തിന്റെ നൂറ് വർഷം ആഘോഷിക്കുന്നതിനിടെ ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് നാണക്കേടാണ്.

കലക്ടറേറ്റ് മാർച്ച് നടത്തണമെങ്കിൽ പൊലീസ് അനുമതിക്ക് 10000 രൂപയും സ്റ്റേഷൻ പരിധിയിൽ 2000 രൂപയും സബ്ഡിവിഷൻ പരിധിയിൽ 4000 രൂപയും നൽകണമെന്നാണ് പറയുന്നത്. ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുകയാണ്. സമരം ചെയ്യുന്നവരിൽ നിന്നും കാശ് പിരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഗംഭീരമാണ്. സമരങ്ങളിലൂടെ വളർന്ന് വന്ന് വിപ്ലവപാർട്ടിയാണെന്ന് പറയുന്നവർ മുദ്രാവാക്യം വിളിച്ചതിന് പൊലീസിനെക്കൊണ്ട് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിപ്പിച്ചു. മുഖം തൊപ്പി കൊണ്ട് മറച്ച് പിടിച്ചു. വലതുപക്ഷ സർക്കാർ പോലും ചെയ്യാത്ത കാര്യമാണിത്. എല്ലാക്കാലവും അധികാരത്തിൽ ഇരിക്കാമെന്ന അഹങ്കാരവും പ്രതിപക്ഷ പ്രക്ഷോഭത്തിലുള്ള ഭയവുമാണ് പോലീസ് പെർമിഷന് ഫീസ് ഏർപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് സർക്കാരാണെങ്കിൽ ഇത് പിൻവലിക്കണം. പണം അടച്ച് സമരം ചെയ്യണമെന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ? യു.ഡി.എഫിനെ സാമ്പത്തികമായി ഞെരുക്കാനാണ് കോവിഡ് കാലത്ത് വ്യാപകമായി കേസുകളെടുത്തത്. കാശില്ലെങ്കിൽ ബാങ്ക് കൊള്ളയടിക്കാനോ പിടിച്ചുപറിക്കാനോ പോകണം. പെർമിഷൻ ഫീസ് പിരിക്കുന്നത് പിടിച്ചുപറിയാണ്. യു.ഡി.എഫിന്റെ ഒരു സമരത്തിനും പണം നൽകാൻ ഉദ്ദേശിക്കുന്നില്ല. സെക്രട്ടേറിയറ്റ് വളയൽ സമരത്തിനും പെർമിഷൻ ഫീസ് നൽകില്ല. അവർ കേസെടുത്ത് ഞങ്ങളുടെ വീടുകൾ ജപ്തി ചെയ്യട്ടേ.

Advertisement
inner ad

വനിതാ സംവരണത്തെ കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. യു.പി.എ സർക്കാരിന്റെ കാലത്ത് തന്നെ സംവരണ ബിൽ കൊണ്ടുവരാൻ ശ്രമിച്ചതാണ്. തദ്ദേശ സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയതും രാജീവ് ഗാന്ധിയുടെ കാലത്താണ്. സ്ത്രീകൾക്ക് അവസരങ്ങൾ ഉണ്ടാകണം. പകുതിയിൽ കൂടുതൽ സ്ത്രീകളുള്ള സംസ്ഥാനത്ത് പത്തിലൊന്നു പേർ പോലും നിയമസഭയിലേക്ക് എത്തുന്നില്ല. അവർക്ക് ആവശ്യമായ സംവരണം ഏർപ്പെടുത്തണം. കെ.പി.സി.സി, ഡി.സി.സി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിലും സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമെന്നും സതീശൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഡോക്റ്ററുടെ ആത്മഹത്യ: ഡോ. റുവൈസ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് റുവൈസിനെ പൊലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ റുവൈസ് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ വ്യാപകമാക്കുന്നതിനിടെയാണ് ഇന്ന് കസ്റ്റഡിയിലായത്.
മെഡിക്കല്‍ പിജി അസോസിയേഷന്റെ(കെഎംപിജിഎ) സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. എന്നാല്‍ ഷഹ്നയുടെ മരണവാര്‍ത്തക്ക് പിന്നാലെ ഇയാളെ സംഘടന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ തങ്ങള്‍ ഷഹനയ്ക്ക് ഒപ്പമാണെന്നും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുമെന്നും നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം. വിദ്യാര്‍ത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. ടെലിവിഷന്‍ ചര്‍ച്ചകളിലടക്കം പങ്കെടുത്തിരുന്ന റുവൈസ് ഡോ. വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു.

Continue Reading

Featured

‘ആഡംബര രഥം’ തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

Published

on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ‘ആഡംബര രഥം’ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടി പൊലീസ്. നിലവിൽ ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോ​ഗസ്ഥരും റിസർവ് പൊലീസിലെ ഉദ്യോ​ഗസ്ഥരുമാണ് സുരക്ഷ ഒരുക്കയിരുന്നത്. അതു തന്നെ മൂവായിരത്തോളം വരും. ഇന്നു മുതൽ സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസിനെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയ്ക്കു നിയോ​ഗിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
നവകേരള സദസ് ഓരോ ദിവസം പിന്നിടുമ്പോഴും നാണം കെടുകയാണ്. സർക്കാർ തലത്തിൽ നിന്നു പോലും വിപരീത പ്രതികരണങ്ങളുണ്ടാകുന്നത് പിണറായി വിജയനെപ്പോലും അസ്വസ്ഥനാക്കുന്നു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ തൊലിയുരിച്ചു. നവകേരള സദസ് തുടങ്ങിയതു തന്നെ കർഷക ആത്മഹത്യയോടെ ആയിരുന്നു. കടം കയറി മുടിയുന്ന കർഷകനു സർക്കാർ കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ഈ കാരണത്താലാണ് രണ്ട് കർഷകർ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് സദസിൽ ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആലപ്പുഴയിൽ വരുമ്പോൾ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ. ജില്ലയിൽ ആവർത്തന കൃഷിക്കു പണമില്ലാത്തതു മൂലം ആത്മഹത്യ ചെയ്ത കർഷകന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നവകേരള സദസ് കണ്ണൂർ ജില്ല പിന്നിടുന്നതിനു മുൻപേ മുഖ്യമന്ത്രി വഴി വിട്ടു നിയമിച്ച കണ്ണൂർ സർവകലാശാ വൈസ് ചാൻസലർ ഡോ. ​ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി വലിച്ചു പുറത്തെറിഞ്ഞതും പിണറായി വിജയന്റെ അഴിമതി ഭരണത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. അധികാര ദുർവിനിയോ​ഗം നടത്തി ​ഗവർണർക്കു കത്തെഴുതി അഴിമതി ആധികാരമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒപ്പമിരുത്തിയാണ് മുഖ്യമന്ത്രിയുടെ രഥ യാത്ര. കേരളത്തെ മുച്ചൂടും മുടിച്ചു മുന്നേറുന്ന അഴിമതി പ്രചാരണ ജാഥയെ പ്രതിരോധിക്കുന്ന കെഎസ്‌യു- യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിനു ബലം കൂട്ടാനാണ് ഇരട്ടച്ചങ്കന്റെ നിർദേശം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പേടിത്തൊണ്ടനും അധികാരഭ്രമത്താൽ ഉന്മത്തനുമായ പിണറായിയുടെ രഥയാത്രയ്ക്കെതിരേ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യുവാക്കളുടെ സംഘടനകൾ ആലോചിക്കുന്നത്.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഭയം കൂട്ടുന്നത്. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Continue Reading

Kerala

സ്ത്രീധന സമ്മർദ്ദം: ഷഹനയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍

Published

on

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയായ ഷഹന ജീവനൊടുക്കിയെന്ന പരാതിയില്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
ആത്മഹത്യ ചെയ്യാന്‍ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനനിരോധന നിയമം അനുസരിച്ചും കേസെടുക്കാം. സ്ത്രീധനം ചോദിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ട് നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണ കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ രേഖപ്പെടുത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസെടുക്കണമെന്നും അധ്യക്ഷ വ്യക്തമാക്കി. വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചുണ്ടെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് സാഹചര്യമുണ്ട്. പോലീസില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിന് നിര്‍ദേശം നല്‍കും

Continue Reading

Featured