Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Ernakulam

കെ ഫോൺ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കും,
എതിർക്കുന്നത് അഴിമതിയെ എന്ന് സതീശൻ

Avatar

Published

on

കൊച്ചി: കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ ഫോൺ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും. പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നിൽ നടന്ന അഴിമതിയെ എതിർക്കുന്നതു കൊണ്ടാണ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചത്. രേഖകൾ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2017-ൽ കെ- ഫോൺ പ്രഖ്യാപിച്ചപ്പോൾ 18 മാസം കൊണ്ട് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഏഴ് വർഷം കഴിഞ്ഞിട്ടും പതിനാലായിരം പേർക്ക് മാത്രമാണ് കണക്ഷൻ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയർത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികൾ തന്നെയാണ് കെ ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികൾക്കല്ലാതെ മറ്റാർക്കും കരാറുകളൊന്നും കിട്ടില്ല. എസ്.ആർ.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയിൽ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയിൽ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയിൽ നടന്നത്തിയതിനേക്കാൾ വ്യാപക അഴിമതിയാണ് കെ ഫോണിൽ നടന്നത്.

Advertisement
inner ad

പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സർക്കാർ തീയിടും. ബ്രഹ്‌മപുരം, മെഡിക്കൽ സർവീസസ് കോർപറേഷൻ അഴിമതികളിലും ഇതാണ് നടന്നത്. സെക്രട്ടേറിറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചാൽ അപ്പോൾ അവിടെ തീയിടും. പ്രതിപക്ഷം ഇനിയും ആരോപണങ്ങൾ ഉന്നയിച്ചാൽ ഭരണകക്ഷി കേരളത്തിന് തന്നെ തീയിടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അഴിമതിക്ക് മറയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ ഏത് കടമെടുപ്പ് പരിധിയാണ് കുറച്ചതെന്ന് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിയിട്ടില്ല. അതിന്റെ വിശദാംശങ്ങൾ ലഭ്യമായാൽ മാത്രമെ അക്കാര്യത്തിൽ പ്രതിപക്ഷത്തിന് പ്രതികരിക്കാനാകൂ. ഇതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് മാത്രമാണ് വന്നിരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളുണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കാൻ ധനകാര്യമന്ത്രി തയാറാകണം. അല്ലാതെ കാള പെറ്റെന്നു കേട്ട് കയറെടുക്കേണ്ട കാര്യം പ്രതിപക്ഷത്തിനില്ലെന്നും സതീശൻ വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘ കീരിക്കാടൻ ജോസ്’ വിടവാങ്ങി, നടന്‍ മോഹൻരാജ് അന്തരിച്ചു

Published

on

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

Advertisement
inner ad
Continue Reading

Ernakulam

കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

Published

on

കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്, ഈ മാസം ഏഴാം തീയതി മുതലാണ് സർവീസ് ആരംഭിക്കുന്നത്.

ആദ്യ ഘട്ടത്തിൽ, കൊല്ലം-എറണാകുളം റൂട്ടിൽ മെമ്മു സ്പെഷ്യൽ സർവീസുകൾ ആയിരിക്കും പ്രവർത്തിക്കുക. വിദ്യാർത്ഥികളും ജോലിക്കായി യാത്ര ചെയ്യുന്നവരും ഈ സർവീസുകളിൽ നിന്നും ഗുണം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവൃത്തി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഈ പുതിയ സർവീസ് സഹായകരമാകും. പുനലൂർ-എറണാകുളം റൂട്ടിൽ മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Advertisement
inner ad
Continue Reading

Accident

വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്

Published

on

കൊച്ചി: വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

മോട്ടോര്‍ വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപം അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ബൈക്കുകളിലും ഇടിച്ചു. ഒടുക്കം കണ്ടെയിനറില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്.

Advertisement
inner ad

ആംബുലന്‍സിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന് ബ്രേക്ക് നഷ്ടപ്പെട്ട് ഡ്രൈവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന വീഡിയോ ഇതിനകം പ്രചാരണത്തിലുണ്ട്.

Advertisement
inner ad
Continue Reading

Featured