Connect with us
fed final

Featured

കേരള ബാങ്ക് പതാരം ശാഖ യുഡിഎഫ് പ്രവർത്തകർ ഇന്ന് ഉപരോധിക്കും

Avatar

Published

on

ശാസ്താംകോട്ട: വീടിനു മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ബിരുദ വിദ്യാർഥിനി അഭിരാമിുയുടെ കുടുംബത്തിനു നീതി തേടി കേരള ബാങ്ക് പതാരം ശാഖ യുഡിഎഫ്- യുഡിവൈഎഫ് പ്രവർത്തകർ ഇന്ന് ഉപരോധിക്കും. രാവിലെ ഒൻപതു മുതൽ ബാങ്ക് ഉപരോധിക്കുമെന്ന് യുഡിഎഫ് നിയോയക മണ്ഡലം ചെയർമാൻ ​ഗോകുലം അനിൽ അറിയിച്ചു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനിൽ അഭിരാമി ചൊവ്വാഴ്ച വൈകുന്നേരത്താണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പിതാവ് അജികുമാർ വിദേശത്തായിരുന്നു. ഈ സമയം വീട് വയ്ക്കാനും മറ്റുമായി 10 ലക്ഷം രൂപ കേരള ബാങ്ക് പതാരം ശാഖയിൽ നിന്നു വായ്പയെടത്തു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ അജികുമറിന്റെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നര ലക്ഷം രൂപ ഒറ്റത്തവണയായി അടച്ചതാണ്. എന്നിട്ടും കുടിശിക തീർത്ത് അ‌ടയക്കണണെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച വീടിനു മുന്നിൽ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് സ്ഥാപിച്ചു. തിരിച്ചടവിനു കുറച്ചു കാലതാമസം വേണമെന്ന് അജികുമാർ ആവശ്യപ്പെട്ടെങ്കിലും ഒരു നിമിഷം പോലും ഇനി അനുവദിക്കില്ലെന്ന മനുഷ്യത്വ രഹിതമായ നിലപാടാണ് ബാങ്ക് അധികതരിൽ നിന്നുണ്ടായത്.
അവസാന ശ്രമം എന്ന നിലയിൽ അി കുമാറും ഭാര്യ ശാലിനിയും ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു ബാങ്കിലെത്തി. എന്നാൽ അനുകൂല നടപടി ഉണ്ടായില്ല. ഇവർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മകൾ അഭിരാമി തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംവത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ബാങ്ക് അധികൃതർക്കെതിരേ കർശന നടപ സ്വീകരിക്കണമെന്ന് കോൺ​ഗ്രസ്- യൂത്ത് കോൺ​ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അഭിരാമിയുടെ കുടൂുംബത്തിനു നീതി കിട്ടുന്നതു വരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇന്നു നടക്കുന്ന ഉപരോധ സമരം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. തോപ്പിൽ ജമാലുദീൻ, കെ കൃഷ്ണൻ കുട്ടിനായർ, കൊമ്പിപ്പള്ളിൽ സന്തോഷ്, വിജയൻ പിള്ള തുടങ്ങിയവർ പ്രസം​ഗിക്കും.

  • ആത്മഹത്യക്ക് ഉത്തരവാദി മനുഷ്യത്വം മരിച്ച ഇടതു സർക്കാർ ആണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി

പാവപ്പെട്ടവരുടെ രക്തം ഊറ്റിയെടുത്തും അവരുടെ ജീവനെടുത്തും തഴച്ചു വളരുന്ന ഒരു രാക്ഷസീയ മാഫിയയായി രണ്ടാം പിണറായി സർക്കാർ മാറിയെന്നും, കൊല്ലം ശൂരനാട് സൗത്തിൽ അജി ഭവനിൽ അഭിരാമി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യക്കു ഉത്തരവാദി മനുഷ്യത്വം മരിച്ച ഇടതു സർക്കാർ ആണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പ്രസ്‌താവിച്ചു.

വായ്പ കുടിശ്ശികയുടെ പേരിൽ സാധാരണക്കാരുടെ വീടുകൾക്ക് മുൻപിൽ നോട്ടീസ് പതിക്കാനും അവരെ പൊതുമധ്യത്തിൽ അവഹേളിക്കാനും യാതൊരു മനസാക്ഷിക്കുത്തുമില്ലാത്ത കേരള ബാങ്ക് അധികൃതർ ഉൾപ്പെടുന്ന ഇടതു സഹകാരി സമൂഹം കരുവന്നൂരിലും മറ്റു കേന്ദ്രങ്ങളിലും കോടികൾ നിക്ഷേപകരെ കബളിപ്പിച്ചു കടന്നുകയുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നു എന്നും, സാധാരണകാരന്റെ ആത്മാഭിമാനം വൃണപ്പെടുത്തി അവരെ സമൂഹത്തിൽ അപമാനിച്ച് ജീവൻ പോലും എടുക്കാൻ തോന്നുന്ന സാഹചര്യത്തിലേക്ക് എത്തിക്കുന്നത് ക്രൂരതയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. അഭിരാമിയുടെ കിടപ്പു രോഗിയായായ മുത്തച്ഛനിൽ നിന്നും ബാങ്ക് അധികൃതർ രേഖകൾ ഒപ്പിട്ടു വാങ്ങിയെന്ന പരാതി അതീവ ഗൗരവത്തോടെ കാണണമെന്നും ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.

Advertisement
inner ad

മരണപ്പെട്ട അഭിരാമിയുടെ കുടുംബത്തിന്റെ ലോൺ കുടിശ്ശിക എഴുതിത്തള്ളുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ഒപ്പം തന്നെ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും ആ കുടുംബത്തോട് മാപ്പു പറയുകയും വേണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി സൂചിപ്പിച്ചു.

ജപ്തി നോട്ടീസുകൾ പതിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രാകൃതം ആയ രീതികൾ ഇന്നും ബാങ്കിങ് മേഖലയിൽ നിലനിൽക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മനുഷ്യരുടെ അഭിമാനത്തിനുള്ള അവകാശത്തിന്റെയും നഗ്നമായ ലംഘനം ആണെന്നും ഈ രീതികൾ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി. പത്തുവർഷത്തെ കാലാവധിയുള്ള വായ്പക്ക് ഏതാനും തവണകൾ മുടങ്ങിയതിനു കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അകപ്പെട്ട കുടുംബത്തെ ഒന്നാകെ അവഹേളിയ്ക്കുകയും ഒരു വിദ്യാർഥിയുടെ ജീവൻ പോലും എടുത്ത അവസ്ഥയിലേക്ക് എത്തിച്ച കേരള ബാങ്ക് ഉദ്യോഗസ്ഥർ മനുഷ്യത്തിനു പോലും അപമാനം ആണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പ്രസ്‌താവിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bangalore

കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

Published

on

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.

Continue Reading

Delhi

അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

Published

on

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ്  അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ ക‍ർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർ‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് –  എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.

Continue Reading

Featured

‘ഇങ്ങനെയാണോ സമരം ചെയ്യുന്നത്..?’, മറവി ബാധിച്ച ശിവൻകുട്ടിയെ ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

Published

on

തിരുവനന്തപുരം: ഇന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നടത്തിയ പ്രസംഗവും അതിനുള്ള മറുപടികളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. സഭയുടെ നടുത്തളത്തിൽ ഇരുന്ന് സത്യഗ്രഹ സമരം നടത്തിയ പ്രതിപക്ഷത്തോടായിരുന്നു വിദ്യാഭ്യാസ മന്ത്രി ഈ ചോദ്യം ചോദിച്ചത്. അതേസമയം, മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോൾ ശിവൻകുട്ടിയും കൂട്ടരും അഴിഞ്ഞാടിയ ദൃശ്യങ്ങളും ചിത്രങ്ങളും ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അന്ന് നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടന്നു കയറി സഭയിലെ ഉപകരണങ്ങൾ നശിപ്പിച്ച ശിവൻകുട്ടിയാണോ ഇന്ന് സഭയിലെ സമാധാനപരമായ പ്രതിഷേധത്തിൽ വാചാലനായതെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശകർ ഒരേ സ്വരത്തിൽ ചോദിക്കുന്നു. നിരവധി ട്രോളുകളും ശിവൻകുട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Continue Reading

Featured