Connect with us
inner ad

Palakkad

യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ചു; പിരായിരി പഞ്ചായത്ത് പിടിച്ചെടുത്ത്, സിപിഎം- ബിജെപി ‘ഡബിൾ എഞ്ചിൻ സഖ്യം’

Avatar

Published

on

പാലക്കാട് : പാലക്കാട് പിരായിരി പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് സിപിഎം-ബിജെപി സഖ്യം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ്-ലീഗ് ധാണയനുസരിച്ച് ആദ്യ രണ്ടരവർഷം കോൺഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. കോൺഗ്രസ് പ്രതിനിധി ഒഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി പിന്തുണയോടെ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. ബിജെപിയുടെ 3 അംഗങ്ങൾ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ട്ടമായത്. ആകെ 21അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫ് 10 , എൽഡിഎഫ് 8 , ബിജെപി 3 എന്നിങ്ങനെയാണ് കക്ഷിനില.

അവിശുദ്ധ കൂട്ടുകെട്ടിലൂടെ പഞ്ചായത്ത് ഭരണം അട്ടിമറിച്ചത് സിപിഎം-ബിജെപി ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണെന്ന് യുഡിഎഫ് ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌

Published

on

പാലക്കാട്‌: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌ എത്തുന്നു. ഉച്ചയ്ക്ക് 3മണിക്ക് പാലക്കാട്‌ കോട്ട മൈ താനിയിലാണ് സമ്മേളനം. രണ്ട് മണിക്ക് സമ്മേളന നടപടികൾ ആരംഭിക്കും.
രാഹുൽ ഗാന്ധി ക്ക് പുറമെ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സാദിഖാലി ശിഹാബ് താങ്കൾ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ്‌ എംഎം ഹസ്സൻ, യു ഡി എഫ് സ്ഥാനാർഥി കളായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, അബ്‌ദുൾ സമദ് സമദാനിഎന്നിവർ പ്രസംഗിക്കും.

വിപുലമായ ഒരുക്കങ്ങളാണ് സജീകരിച്ചിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ
ഇറക്കിയശേഷം സിവിൽ സ്റ്റേഷൻ -രാപ്പടി റോഡ്‌, സ്റ്റേഡിയം ബസ് സ്റ്റാൻഡ് ന് മുൻ വശമുള്ള ഗ്രൗണ്ട്, മലമ്പുഴ നൂറടി റോഡ്‌ എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യണം.

മുഴുവൻ പ്രവർത്തകരും
രണ്ട് മണിക്ക് മുൻപായി സമ്മേളന സ്ഥലത്ത് എത്തിച്ചേരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായ മംഗലം, കൺവീനർ പി. ബാലഗോപാൽ, ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ എന്നിവർ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

നെല്ലിയാമ്പതിയിൽ പുലി വാഹനമിടിച്ച് ചത്തനിലയില്‍

Published

on

പാലക്കാട്: നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്തനിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്.തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്.

പുലർച്ചെ 5.30ന് പാലുമായിപോയ വണ്ടിയിലുള്ളവരാണ് പുലി റോഡിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങള്‍ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് കുറുകെ കടക്കുന്നതിനിടയില്‍ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

പാനൂരിലേത് പടക്കം പൊട്ടിയ സംഭവമെന്ന്; എ.വിജയരാഘവൻ

Published

on

പാലക്കാട്‌: പാനൂരില്‍ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായത് പടക്കം പൊട്ടിയ സംഭവമാണെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ എ.വിജയരാഘവൻ. പൊട്ടിയത് പടക്കിന്റെ ഏട്ടനാണ്, അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും വിജയരാഘവൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ ബോംബുണ്ടാക്കുന്നവരല്ല, സമാധാനപരമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരാണെന്നും എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാല്‍ എന്താണ് ചെയ്യാൻ കഴിയുകയെന്ന് വിജയരാഘവൻ ചോദിച്ചു.

കണ്ണൂർ പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. അതേസമയം കേസില്‍ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured